ഇലക്ട്രിക് കാറിൽ കള്ളനെ ചെയ്സ് ചെയ്യാൻ പോയി, ചാർജ് തിർന്നതോടെ വഴിയിലായി പൊലീസ് !

വെബ്‌ദുനിയ ലേഖകൻ| Last Updated: ശനി, 28 സെപ്‌റ്റംബര്‍ 2019 (17:10 IST)
അമേരിക്കൻ പൊലീസും, ദുബായ് പൊലീസുമെല്ലാം കുറ്റവാളികളെ പിടികൂടാൻ നടത്തുന്ന പല സാഹസിക ചെയ്സിംഗ് വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ ഇലക്ട്രിക് കാറിൽ കള്ളനെ ചെയ്സ് ചെയ്യാൻ പോയി ചാർജ് തീർന്ന് വെട്ടിലായിരിക്കുകയാണ് കാലിഫോർണിയയിലെ ഫെയർമൗണ്ട് പൊലീസ്.

ടെസ്‌ലയുടെ മോഡൽ എസ്‌ കാറിലാണ് കുറ്റവാളികൾക്ക് പിന്നാലെ പൊലീസ് ചീറിപ്പാഞ്ഞത്. മണിക്കൂറിൽ 170 കിലോമീറ്റർ വരെ വേഗതയിലായിരുന്നു വാഹനം ചെയ്സ് ശ്രമം. എന്നാൽ 10കിലോമീറ്റർ കൂടി ഓടാനുള്ള ചാർജ് മാത്രമേ വാഹനത്തിലൊള്ളു എന്ന് മനസിലായതോടെ പാതി വഴിയിൽ കള്ളനെ ഉപേക്ഷിച്ച് പൊലീസ് ചെയിസ് അവസാനിപ്പിച്ചു.

സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയതോടെ വിശദീകരണവുമായി പൊലീസ് തന്നെ എത്തി. പട്രോളിംഗ് തുടങ്ങുമ്പോൾ 50 ശതമാനം ചാർജ് മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത് എന്നും അതിനാലാണ് ചാർജ് തീർന്നതെന്നുമാണ് ഫെയർമൗണ്ട് പൊലീസ് നൽകിയിരിക്കുന്ന വിശദീകരണം.
ഈ വർഷം മാർച്ചിലാണ് ഫെയർ മൗണ്ട് പൊലീസ് ടെസ്‌ലയുടെ മോഡൽ എസ് കാർ പട്രോളിംഗ് വാഹനമാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :