നനഞ്ഞ് കുതിർന്ന് ജാൻ‌വി, ഇഷാൻ ഖട്ടെറിന്റെ കമന്റ് ഇങ്ങനെ, ചിത്രങ്ങൾ !

വെബ്‌ദുനിയ ലേഖകൻ| Last Updated: ശനി, 28 സെപ്‌റ്റംബര്‍ 2019 (15:15 IST)
ബോളിവുഡിലെ സെൻസേഷനാണ് ശ്രീദേവിയുടെ മകൾ ജാൻവി കപൂർ. താരം ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നത് വരെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയാകാറുള്ളതാണ്. ഇപ്പോഴിതാ താരം പങ്കുവച്ച ചിത്രങ്ങൾക്ക് സുഹൃത്തും ബോളിവുഡ് നടനുമായ ഇഷാൻ ഖട്ടെർ നൽകിയ മറുപടിയാണ് ഇപ്പോഴത്തെ സംസാരവിഷയം.അമേരിക്കയിലെ ന്യൂയോർക്കിൽവച്ച് ഫൗണ്ടനിലെ വെള്ളത്തിൽ നനയുന്നതിന്റെ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാം വഴി പങ്കുവച്ചിരിക്കുന്നത്. ന്യൂയോർക്ക് ഐ ലൗവ് യു എന്ന് കുറിപ്പോടെയാണ് ചിത്രങ്ങൾ ആരാധകർക്കായി ജാൻവി പങ്കുവച്ചിരിക്കുന്നത്. 'നമ്മുടെ നാട്ടിലെ വെള്ളച്ചാട്ടങ്ങൾ അവിടുത്തേക്കാൾ നല്ലതാണ്' എന്നായിരുന്നു ഇഷാന്റെ കമന്റ്.

New York, I love you

A post shared by Janhvi Kapoor (@janhvikapoor) on
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :