ഭീകരര്‍ക്കു മുന്നില്‍ മുട്ടുമടക്കുന്ന രാജ്യമല്ല ഇന്ത്യ: രാജ്‌നാഥ് സിംഗ്

  രാജ്‌നാഥ് സിംഗ് , പാകിസ്ഥാന്‍ , ഇന്ത്യ , പാക് ഭീകരന്‍ , ബിഎസ്എഫ്
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 6 ഓഗസ്റ്റ് 2015 (12:01 IST)
ഭീകരര്‍ക്കു മുന്നില്‍ മുട്ടുമടക്കുന്ന രാജ്യമല്ല ഇന്ത്യയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.
ജമ്മു കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം അപലപനീയമാണ്. ഭീകരവാദത്തിനെതിരേ ശക്തമായ നടപടിയെടുക്കുന്നതിന് ഒരു മടിയും കാണിക്കില്ല. പാക് ഭീകരനെ പിടികൂടിയ ഗ്രാമീണര്‍ക്കു പാരിതോഷികം നല്‍കുമെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.

അതിര്‍ത്തി കടന്നുള്ള ഏത് ആക്രമണവും തടുക്കാന്‍ ഇന്ത്യന്‍ സൈന്യം തയാറാണ്. ജമ്മു–ശ്രീനഗർ ദേശീയപാതയിലെ ഉധംപൂരിൽ നടന്ന ഭീകരാക്രമണത്തില്‍ മരിച്ച ജവാന്‍മാരുടെ കുടുംബത്തിനു സഹായം നല്‍കും. ഇവരുടെ ബന്ധുക്കള്‍ക്ക് ജോലി നല്‍കും. ഭീകരരുടെ കൈയില്‍ നിന്നു രണ്ടു എകെ 47 തോക്കും ഗ്രനേഡുകളും പിടികൂടിയതായും രാജ്‌നാഥ് സിംഗ് പറഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാൻമാരുടെ മൃതശരീരം ഔദ്യോഗിക ചടങ്ങുകൾക്ക്ശേഷം നാട്ടിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.

ഉധംപൂരില്‍ ബിഎസ്എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. രണ്ടു ജവാന്‍മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടു ഭീകരരിൽ ഒരാളെ സൈന്യം വധിക്കുകയും മുഹമ്മദ് നവീദ് എന്ന ഇരുപതുകാരനെ ഗ്രാമീണര്‍ പിടികൂടുകയും ആയിരുന്നു. മുഹമ്മദ് നവീദ് എന്ന ഭീകരനാണ് പിടിയിലായത്. ഇയാള്‍ ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട നവീദ് ഒരു സ്കൂൾ കെട്ടിടത്തിൽ കയറി അഞ്ചുപേരെ ബന്ദികളാക്കി വച്ചു. തുടർന്നു തോക്കുചൂണ്ടി രക്ഷപ്പെടാനുള്ള വഴി കാണിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടുവെങ്കിലും ഗ്രാമീണര്‍ ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :