ധാക്ക|
VISHNU N L|
Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (15:06 IST)
തീവ്രവാദം മനുഷ്യവംശത്തിന്റെ തന്നെ ശത്രുവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്നലെ ബംഗ്ലാദേശ് സന്ദര്‍ശന വേളയില്‍ ബംഗബന്ധു കോണ്‍ഫറന്‍സ് സെന്ററില്‍ ധാക്ക സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദികള്‍ അതിര്‍ത്തി മര്യാദകളെ ബഹുമാനിക്കുന്നില്ല. അവര്‍ക്ക് ആശയങ്ങളോ തത്വശാസ്ത്രങ്ങളോ സംസ്‌കാരമോ ഇല്ല. മനുഷ്യരാശിയുടെ തന്നെ ശത്രുക്കളാകുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നത്. ഏതു മതത്തില്‍ വിശ്വസിക്കുന്നു എന്നത് കണക്കിലെടുക്കാതെ ജനങ്ങളെല്ലാം ഭീകരതയ്‌ക്കെതിരെ കൈകോര്‍ക്കണം- അദ്ദേഹം പറഞ്ഞു.
ജമാ അത്ത് ഇസ്ലാമി പോലെയുള്ള യാഥാസ്ഥിതിക ഭീകരവാദ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍് ബംഗ്ലാദേശിന് ഇന്ത്യയുടെ എല്ലാ പിന്തുണയും മോഡി പ്രഖ്യാപിച്ചു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവ് ഖാലിദ സിയയുമായുള്ള കൂടിക്കാഴ്ചയിലും ഭീകരതയ്‌ക്കെതിരെയുള്ള തന്റെ നയത്തിനാണ് മോഡി പ്രാധാന്യം നല്‍കിയത്. തീവ്രവാദം ഇല്ലാതായാല്‍ മാത്രമേ ജനാധിപത്യ സംവിധാനം നിലനില്‍ക്കൂ എന്ന് അദ്ദേഹം പറഞ്ഞു.