1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. swiss Bank

സ്വിസ് ബാങ്കിൽ അവകാശികളില്ലാതെ ഇന്ത്യക്കാരുടെ 300 കോടി !

വാർത്ത
സ്വിറ്റ്സർലന്റ്: സ്വിസ് ബാങ്കിൽ അവകാശികളില്ലാതെ കിടക്കുന്നത് 300 കോടി. സ്വിറ്റ്സർലന്റ് ഓംബുഡ്സ്‌മാനാണ് വിവരങ്ങൾ പുറത്തുവിട്ടത്. ആരും ആവകാശം ഉന്നയിക്കാതെ നിഷ്ക്രിയമായി കിടക്കുന്ന അക്കൌണ്ടുകളിലാണ് 300 കോടിയുടെ നിക്ഷേപം ഉള്ളത്. ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെ കള്ളപ്പണമാണിതെന്നാണ് ലഭിക്കുന്ന  റിപ്പോർട്ടുകളിലെ സൂചന. 
 
3500 അക്കൌണ്ടുകൾ പരിശോധിച്ചതിൽ നിന്നുമാണ് ഈ വിവരങ്ങൾ ലഭ്യമായത്. ആറ് അക്കൌണ്ടുകൾക്ക് നേരിട്ട് ഇന്ത്യൻ ബന്ധം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യക്കാരുടേതായി കണ്ടെത്തിയ അക്കൌണ്ടുകളിൽ ഏകദേശം 300 കോടിയുടെ നിക്ഷേപം ഉള്ളതായി ഓംബുഡ്സ്‌മാൻ പുറത്തുവിട്ട കണക്കുകളെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 
അടുത്ത ലേഖനം
കലിതുള്ളി പെരുമഴ; പത്ത് മരണം, കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടല്‍, ആലപ്പുഴയില്‍ ബണ്ട് തകര്‍ന്നു - ജാഗ്രത പാലിക്കാന്‍ നിര്‍ദേശം