ബൗണ്‍സര്‍ തലയില്‍ കൊണ്ട ആസ്ട്രേലിയന്‍ കളിക്കാരന്റെ നില ഗുരുതരം

സിഡ്നി| Last Modified ചൊവ്വ, 25 നവം‌ബര്‍ 2014 (17:11 IST)
ബൗണ്‍സര്‍ തലയില്‍ കൊണ്ട് തലക്ക് പരിക്കേറ്റ കൊണ്ട ആസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ഫില്‍ ഹ്യൂഗ്സിന്റെ നില ഗുരുതരമായി തുടരുന്നു.സിഡ്‌നിയില്‍ പ്രാദേശിക ലീഗിലെ സൗത്ത് ആസ്‌ട്രേലിയ- ന്യൂസൗത്ത് വെയില്‍സ് മത്സരത്തിനിടെയാണ്
ഫില്‍ ഹ്യൂഗ്സിന് പരിക്ക് പറ്റുന്നത്.സീന്‍ അബോട്ട് എറിഞ്ഞ ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതിനിടെ പന്ത് കഴുത്തിനു മുകളില്‍ ശക്തിയായി വന്നിടിക്കുകയായിരുന്നു. പന്തിടിച്ച ഉടനെതന്നെ ഹ്യൂഗ്സ് ക്രീസില്‍ വീഴുകയായിരുന്നു.

പരിക്കേറ്റ ഹ്യൂഗ്സിനെ ഹെലികോപട്റില്‍ ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ 48 മണിക്കൂറിന് ശേഷം മാത്രമെ എന്തെങ്കിലും സാധിക്കുകയുള്ളു
എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ആസ്ട്രേലിയക്കായി വേണ്ടി 26 ടെസ്റ്റുകളും 25 ഏകദിനങ്ങളും ഹ്യൂഗ്സ് പാഡണിഞ്ഞിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :