കാബൂള്‍|
VISHNU.NL|
Last Modified ബുധന്‍, 26 നവംബര്‍ 2014 (18:21 IST)
തന്റെ മുന്നിലിട്ട് മകനെ കൊലപ്പെടുത്തിയ താലിബാന്‍ തീവ്രവാദികളെ
അമ്മ വെടിവച്ച് കൊന്നു. പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഫറാ പ്രവിശ്യയിലെ റേസാഗുല്‍ എന്ന യുവതിയാണ് മകനെ കൊന്ന 25 തീവ്രവാദികളോട് പ്രതികാരം വീട്ടിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പ്രവിശ്യയിലെ പൊലീസ് ഉദ്യോഗസ്ഥനായ ഇവരുടെ മകനെ താലിബാന്‍ തീവ്രവാദികള്‍ വെടിവച്ച് കൊന്നത്.
ഇതില്‍ മനം നൊന്ത റേസാഗുകും കുടുംബവും മകനെ കൊന്ന തീവ്രവാദികളെ തേടിയിറങ്ങുകയായിരുന്നു. റേസാഗുലിന്റെ മകളും മരുമകളുമടക്കമുള്ള കുടുംബാംഗങ്ങളാണ് തീവ്രവാദികളുമായി ഏറ്റുമുട്ടിയത്. ഏഴുമണിക്കൂറോളം ഇവര്‍ തീവ്രവാദികളുമായി ഏറ്റുമുട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതിനിടെ താലിബാനെതിരെ രാജ്യത്ത് ഉണ്ടായിരിക്കുന്ന ജനരോഷത്തിന്റെ പുതിയ തെളിവാണിതെന്നും ഈ കുടുംബത്തിന്റെ പേരില്‍ അഭിമാനം തോന്നുന്നതായും അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.