രണ്ടാം സൂയസ് കനാല്‍ നിര്‍മ്മാണം അന്തിമഘട്ടത്തില്‍

ഇസ്മയ്‌ലിയ| VISHNU N L| Last Modified ബുധന്‍, 17 ജൂണ്‍ 2015 (15:30 IST)
യൂറോപ്പിനും ഏഷ്യക്കുമിടയിലെ കപ്പല്‍ ഗതാഗതത്തില്‍ പുതിയ നാഴികക്കല്ലായി മാറിയേക്കാവുന്ന രണ്ടാം സൂയസ് കനാല്‍ നിര്‍മ്മാണം അന്തിമഘട്ടത്തില്‍.
തകര്‍ച്ചയുടെ വക്കത്തായ ഈജിപ്ത് സമ്പദ്ഘടനക്ക് പുതിയ ഉണര്‍വാകുമെന്നു കരുതുന്ന സ്വപ്നപദ്ധതി ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി ആഗസ്റ്റ് ആറിന് ഉദ്ഘാടനം ചെയ്യും.

മെഡിറ്ററേനിയന്‍ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന ഈ കനാലിന് 72 കിലോമീറ്റര്‍ നീളമുണ്ടാകും. യൂറോപ്പില്‍നിന്ന് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലത്തൊന്‍ തുറന്ന ഒന്നാം സൂയസ് കനാലിനോടു ചേര്‍ന്നുതന്നെയാണ് പുതിയ കനാലും നിര്‍മിക്കുന്നത്. ഒന്നര നൂറ്റാണ്ടായി ഈജിപ്ഷ്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ലായ സൂയസ് കനാല്‍ വഴിയുള്ള ചരക്കുകടത്തില്‍ 530 കോടി ഡോളര്‍ പ്രതിവര്‍ഷം വരുമാനമുള്ളത്. രണ്ടാമത്തെ കനാലും പൂര്‍ത്തിയാകുന്നതോടെ ഇത് 2023ല്‍ 1320 കോടി ഡോളറായി മാറുമെന്നാണ് കരുതുന്നത്.

850 കോടി രൂപ ചെലവിട്ടാണ് കനാല്‍ പണിയുന്നത്. ഈ തുകയത്രയും രാംജ്യത്തെ ജനങ്ങളില്‍ നിന്നും, കമ്പനികളില്‍ നിന്നുമാണ് കണ്ടെത്തിയദ്ത്. കൂടാതെ കനാലിന്റെ വ്യാവസായികമായി കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കനാലിന്റെ ഇരുവശവും വന്‍ വ്യവസായ മേഖലയും പൂര്‍ത്തിയായിവരുന്നു. കനാല്‍ മൂന്നുവര്‍ഷത്തിനകം തുറന്നുകൊടുക്കാനായിരുന്നു പദ്ധതിയെങ്കിലും 12 മാസത്തിനകം പൂര്‍ത്തിയാക്കിയതിനാല്‍ അടുത്ത വര്‍ഷം തന്നെ തുറന്നു കൊടുത്തേക്കുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :