ഈജിപ്ത് നാവികസേന കപ്പലിനു നേരെ ഐ എസിന്റെ മിസൈല്‍ ആക്രമണം

ഐഎസ് ഐഎസ് , ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ , ഈജിപ്ത് നാവികസേന കപ്പല്‍
കെയ്‌റോ| jibin| Last Updated: വെള്ളി, 17 ജൂലൈ 2015 (11:38 IST)
സിനായ് ഉപദ്വീപിൽ സ്വാധീനം ശക്തമാക്കിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ (ഐഎസ് ഐഎസ്) മെഡിറ്ററേനിയൻ കടലിൽ ഈജിപ്ത് നാവിക സേന കപ്പലിനു നേരെ ആക്രമണം നടത്തി. വടക്കന്‍ സിനായി മേഖലയിലെ ഭീകരരാണ് കപ്പലിനു നേരെ തങ്ങള്‍ മിസൈല്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ മരണം സംഭിവിച്ചോ എന്ന കാര്യം വ്യക്തമായിട്ടില്ല. ഐഎസ് ഭീകരര്‍ തന്നെയാണ് ട്വിറ്ററിലൂടെ കാര്യം അറിയിച്ചത്.

അതേസമയം, ഭീകരരുമായുളള ഏറ്റുമുട്ടലിലാണ് കപ്പലിന് തീപിടിച്ചത് എന്ന് ഇജിപ്ത് സൈന്യത്തിന്‍റെ വക്താവ് മുഹമ്മദ് സമീര്‍ സ്ഥിരീകരിച്ചു. കപ്പലിനു നേരെ മിസൈല്‍ അയ്ക്കുന്നതിന്‍റെയും തീപടരുന്നതിന്‍റെയും ദൃശ്യങ്ങളും ഭീകരര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
സിനായ് ഉപദ്വീപിൽ സ്വാധീനം ശക്തമാക്കി വരുന്ന ഐഎസിന്റെ ഈജിപ്റ്റ് ഘടകം സമാനമായ രീതിയിൽ കഴിഞ്ഞ വർഷം നവംബറിലും നാവികസേനാ കപ്പലിനു നേരെ ഭീകരാക്രമണം നടത്തിയിരുന്നു.

സിനായ് ഉപദ്വീപിൽ സ്വാധീനം ശക്തമാക്കിയിരിക്കുകയാണ് ഐഎസ് ഐഎസ് ഭീകരര്‍. ആദ്യമായിട്ടാണ് അതിര്‍ത്തിയിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ ആക്രമിക്കപ്പെടുന്നത്. ഭീകരരുടെ സാന്നിധ്യം ശക്തമായതിനാല്‍ മറ്റ് കപ്പലുകള്‍ ഈ ചാല്‍ ഉപയോഗിക്കാറില്ല. ഈ സാഹചര്യത്തില്‍ കടന്നു പോകുന്ന കപ്പലുകള്‍ക്ക് കനത്ത സുരക്ഷയാണ് നല്‍കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :