തീവ്രവാദികളെ നേരിടാന്‍ പാകിസ്ഥാനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആയുധ പരിശീലനം

Last Modified ബുധന്‍, 25 ഫെബ്രുവരി 2015 (13:59 IST)
പാകിസ്ഥാനില്‍ തീവ്രവാദികളെ നേരിടാന്‍ വിദ്യാര്‍ത്ഥികളെ തോക്ക് ഉപയോഗിക്കാന്‍ പഠിപ്പിക്കുന്നു. നേരത്തെ പെഷാവര്‍ സ്‌കൂള്‍ ആക്രമണത്തിനു ശേഷമുള്ള മുന്‍കരുതല്‍ നടപടിയായി പാക്കിസ്ഥാനില്‍ അധ്യാപകര്‍ക്കു ആയുധ പരിശീലനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ്
വിദ്യാര്‍ഥികള്‍ക്കും തോക്കുപയോഗിക്കാനും ബോംബ് നിര്‍വീര്യമാക്കാനും പരിശീലനം നല്‍കാന്‍ പാകിസ്ഥാന്‍
തീരുമാനിച്ചിരിക്കുന്നത്. ഇതുകൂടാതെ ഭീകരാക്രമണം ഉണ്ടായാല്‍
സുരക്ഷിതസ്ഥാനങ്ങളില്‍ ഒളിക്കാനും പരിശീലനം നല്‍കും.

രാജ്യത്തെ പല സ്‌കൂളുകളിലും പൊലീസും ബോംബ് സ്‌ക്വാഡും കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ ആരംഭിച്ചിട്ടുണ്ട്. മുള്‍ട്ടാനിലെ ഒരു വനിതാ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തില്‍
പരിശീലനം കൊടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
പരുക്കേറ്റവരെ ശുശ്രൂഷിക്കാനുള്‍പെടെയാണ് ഇവരെ പരിശീലിപ്പിക്കുന്നത്. എന്നാല്‍ കുട്ടികള്‍ക്ക് ആയുധ പരിശീലനം നല്‍കുന്നതിനെതിരെ വന്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :