അമേരിക്കയില്‍ മുസ്‌ലീം വിദ്യാര്‍ഥികളെ അക്രമി വെടിവെച്ചു കൊന്നു

ന്യൂയോര്‍ക്ക്| Last Modified വ്യാഴം, 12 ഫെബ്രുവരി 2015 (11:56 IST)
അമേരിക്കയില്‍ അക്രമി വെടിവെപ്പില്‍ മൂന്ന് മുസ്‌ലീം വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു.
അമേരിക്കയിലെ നോര്‍ത്ത് കരോളിനയിലെ ചാപ്പല്‍ ഹില്ലിലെ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം. 23 കാരനായ ദിയ ഷാദ്ദി ബറാക്കാത്ത് ഭാര്യ 21 കാരി യൂസൊര്‍ മുഹമ്മദ് സഹോദരി റാസന്‍ മൊഹമ്മദ് അബൂ സലിഹ(19) എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ വടക്കേ അമേരിക്കന്‍ സ്വദേശിയായ ക്രെയിഗ് സ്റ്റീഫന്‍ ഹിക്‌സ് (46) എന്നയാളെ
പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

ഇവരുടെ അയല്‍വാസിയാണ് പിടിയിലായ ക്രെയിഗ് സ്റ്റീഫന്‍. ആക്രമണത്തിന് പിന്നില്‍ എന്താണ് കാരനമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. അക്രമിയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :