92ആം വയസ്സില്‍ മാരത്തണ്‍ ഓടിയ ഹാരിയേറ്റ് തോപ്‌സണ് ചരിത്ര നേട്ടം

സാന്റിയാഗോ| Last Modified തിങ്കള്‍, 1 ജൂണ്‍ 2015 (13:42 IST)
92 ആമത്തെ വയസ്സില്‍ മാരത്തണ്‍ ഓടി ലോക റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് രക്താര്‍ബുദത്തെ അതിജീവിച്ച ഹാരിയേറ്റ് തോപ്‌സണ്‍ എന്ന അമേരിക്കന്‍ വനിത. സാന്റിയാഗോയില്‍ റോക്ക് ആന്‍ഡ് റോള്‍ മാരത്തണില്‍ ഓടിയാണു ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തണ്‍ ഓട്ടക്കാരി എന്ന ലോക റെക്കോര്‍ഡ് ഹാരിയേറ്റ് തോപ്സണ്‍ നേടിയിരിക്കുന്നത്.


2010ല്‍ ഹോണോലുലു മാരത്തണില്‍ 92 വയസും 19 ദിവസവും പ്രായമുള്ള ഗ്ലാഡിസ് ബെറില്‍ സ്ഥാപിച്ച റെക്കോര്‍ഡാണു 92 വയസും 65 ദിവസവും പ്രായമുള്ള ഹരിയേറ്റര്‍ തിരുത്തികുറിച്ചത്. ക്യാന്‍സര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹാരിയേറ്റ് മാരത്തണ്‍ ഓട്ടം നടത്തിയത്. ഒരു ലക്ഷം ഡോളറാണു ചരിത്ര നേട്ടത്തിലൂടെ ഹാരിയേറ്റ് സമാഹരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :