Last Modified ശനി, 28 മാര്‍ച്ച് 2015 (10:59 IST)
ഇന്ത്യയുടെ വിദേശ നാണയ കരുതല്‍ ശേഖരം പുതിയ ഉയരത്തില്‍. വിദേശ നാണയ കരുതല്‍ ശേഖരം പുതിയ ഉയരമായ 33,999 കോടി ഡോളറിലെത്തിയിരിക്കുകയാണ്. 426.2 കോടി ഡോളറിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ മാര്‍ച്ച് 13ന് സമാപിച്ച വാരത്തില്‍ ശേഖരത്തില്‍
200 കോടി ഡോളറിന്റെ ഇടിവ് ഉണ്ടായിരുന്നു. എന്നാല്‍
മാര്‍ച്ച് 20 ഓടെ കരുതല്‍ ധന ശേഖരം പുതിയ റെക്കോഡിലേക്ക് ഉയരത്തിലെത്തുകയായിരുന്നു.
വിദേശ നാണയ ആസ്‌തി മാര്‍ച്ച് 20ന് സമാപിച്ച വാരത്തില്‍ 453.9 കോടി ഡോളര്‍ ഉയര്‍ന്ന് 31,488.7 കോടി ഡോളറിലെത്തി. കരുതല്‍ സ്വര്‍ണ ശേഖരം 1983.7 കോടി ഡോളറില്‍ മാറ്റമില്ലാതെ തുടര്‍ന്നു.