ന്യൂയോര്‍ക്ക്|
jibin|
Last Modified വ്യാഴം, 17 നവംബര്‍ 2016 (14:21 IST)
അടുത്ത ആയിരം വര്‍ഷത്തിനുള്ളില്‍ മനുഷ്യകുലത്തിന് വംശനാശം സംഭവിക്കുമെന്ന് ശാസ്‌ത്രജ്ഞന്‍ സ്‌റ്റീഫന്‍ ഹോക്കിംഗ്. പുതിയ ഗ്രഹം കണ്ടെത്തി അങ്ങോട്ട് മാറിയില്ലെങ്കില്‍ വംശനാശം സംഭവിക്കും. ഇതിനായി നിരന്തരമായി സ്‌പേസിലേക്ക് പോകുന്നതും തുടര്‍ പരീക്ഷണങ്ങള്‍ നടത്തുന്നതും നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യന്റെ ഭാവി റോബോര്‍ട്ട് ലോകമായിരിക്കും. ഭാവിയില്‍ കുട്ടികളുടെ സുരക്ഷയ്‌ക്കായി പുതിയ കണ്ടു പിടുത്തങ്ങള്‍ അനിവാര്യമാണ്. കാലാവസ്ഥാ വ്യതിയാനങ്ങളോടാകും കുട്ടികള്‍ ഏറ്റവും കൂടുതല്‍ മല്ലിടേണ്ടിവരുകയെന്നും സ്‌റ്റീഫന്‍ ഹോക്കിംഗ്‌സ് വ്യക്തമാക്കി.
ഓക്‍സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ സംസാരിക്കുകയായിരുന്നു സ്‌റ്റീഫന്‍ ഹോക്കിംഗ്‌സ്. മനുഷ്യന്റെ നിലനില്‍പ്പിന് ഭീഷണികള്‍ വര്‍ദ്ധിക്കുകയാണെന്നും അന്യഗ്രഹ ജീവികള്‍ ഭൂമിയെ ആക്രമിച്ചേക്കാമെന്നും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.