രേഖ മോഹന്റെ മരണകാരണം പുറത്ത്; പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസ് വെളിപ്പെടുത്തി

നടി രേഖ മോഹന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

 rekha mohan death , malayalam actor rekha mohan , Cine-serial actress Rekha Mohan , രേഖ മോഹന്‍ , പോസ്‌റ്റ് മോര്‍ട്ടം , സിനിമ സീരിയൽ താരം , ശോഭാ സിറ്റി
തൃശൂർ| jibin| Last Modified ചൊവ്വ, 15 നവം‌ബര്‍ 2016 (16:23 IST)
പ്രമുഖ സിനിമ സീരിയൽ താരം രേഖ മോഹന്റെ മരണകാരണം ഹൃദയാഘാതം മൂലം. പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് മരണകാര്യത്തില്‍ വ്യക്തത വന്നത്. ശനിയാഴ്ച തൃശൂരിലെ ശോഭാ സിറ്റിയിലെ സ്വന്തം ഫ്ലാറ്റിലാണ് രേഖയുടെ മൃതദേഹം കണ്ടെത്തിയത്.

ഡൈനിംഗ് ടേബിളിൽ തല ചായ്ച്ച രീതിയിലാണ് രേഖ മോഹന്‍റെ മൃതദേഹം കണ്ടെത്തിയത്. മരിച്ചിട്ട് രണ്ട് ദിവസമായെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹത്തിന് സമീപമുണ്ടായിരുന്ന ഗ്ലാസിൽ പകുതി കുടിച്ച എന്തോ പാനീയം കണ്ടെത്തിയിരുന്നു. ഇതോടെ
ആത്മഹത്യയാണോ എന്ന സംശയമുയർന്നിരുന്നു. ഈ പാനീയം വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന് പിന്നാലെയാണ് പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്.

വിദേശത്തുള്ള ഭർത്താവ് രേഖയെ ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാൽ ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. ഇയാൾ ഫ്ളാറ്റിൽ എത്തി കോളിംഗ് ബെൽ അടിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് പോലീസ് എത്തി സെക്യൂരിറ്റി ജീവനക്കാര്‍ക്കൊപ്പം മുറിയുടെ വാതിൽ തുറന്ന് അകത്തുകയറിയപ്പോഴാണ് മൃതദേഹം കണ്ടത്.

രേഖയെ രണ്ടുദിവസമായി പുറത്ത് കണ്ടിരുന്നില്ലെന്നാണ് അയല്‍‌വാസികള്‍ പൊലീസിനോട് പറഞ്ഞു. ഷൂട്ടിങ്ങ് തിരക്കിലായിരിക്കുമെന്ന് കരുതി അയല്‍‌വാസികള്‍ അന്വേഷിച്ചതുമില്ല. ദീർഘകാലമായി അർബുദത്തിന് ചികിത്സയിലായിരുന്നു രേഖ.


ഉദ്യാനപാലകന്‍, നീ വരുവോളം, ഒരു യാത്രാമൊഴി തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. രേഖ മോഹന്‍റെ ‘മായമ്മ’ എന്ന സീരിയല്‍ കഥാപാത്രം ഏറെ പ്രശസ്തമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; ...

കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; കെഎസ്ആര്‍ടിസി 2016 ന് ശേഷം ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട്
കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ ആണെന്ന് സിഎജി റിപ്പോര്‍ട്ട്. 2020 മുതല്‍ ...

ആശാവര്‍ക്കര്‍മാര്‍ക്ക് 1000 രൂപ അധിക ഇന്‍സെന്റീവ് ...

ആശാവര്‍ക്കര്‍മാര്‍ക്ക് 1000 രൂപ അധിക ഇന്‍സെന്റീവ് പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത്
ആശാവര്‍ക്കര്‍മാര്‍ക്ക് 1000 രൂപ അധിക ഇന്‍സെന്റീവ് പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന ...

നിങ്ങള്‍ എത്ര മാസം മുന്‍പാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്, ...

നിങ്ങള്‍ എത്ര മാസം മുന്‍പാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്, ഇടക്കിടെ സ്വിച്ച് ഓഫ് ചെയ്യുന്നത് നല്ലതാണ്!
നിങ്ങള്‍ എത്ര മാസം മുന്‍പാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്, ഇടക്കിടെ സ്വിച്ച് ഓഫ് ...

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് ...

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, ...

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയില്ല; ഭര്‍ത്താവിനെ നവവധു ...

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയില്ല; ഭര്‍ത്താവിനെ നവവധു ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി
വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആകുന്നതിന് മുന്‍പേ ഭര്‍ത്താവിനെ നവവധു ക്വട്ടേഷന്‍ നല്‍കി ...