യു ഇനി യുദ്ധവിമാനം പറത്തില്ല, ആദ്യ വനിതാ പൈലറ്റിനെ ചൈനയ്‌ക്ക് നഷ്‌ടമായി - കാരണം അവ്യക്തം

പരിശീലനത്തിനിടയിൽ ചൈനീസ് യുദ്ധവിമാനം പറത്തിയ ആദ്യ വനിത മരിച്ചു

 Yu Xu was killed ,China’s first female J-10 fighter pilot , training , death , പൈലറ്റ് ജെ–20 , ചൈന, പ്രഥമ പോർവിമാന വനിതാ പൈലറ്റ് മരിച്ചു , പോർവിമാനം
ബീജിങ്ങ്| jibin| Last Modified തിങ്കള്‍, 14 നവം‌ബര്‍ 2016 (16:01 IST)
ചൈനയുടെ പ്രഥമ പോർവിമാന വനിതാ പൈലറ്റ് ജെ–20 വിമാനം തകർന്നു മരിച്ചു. മുപ്പതുകാരിയായ യുക്‌സൂവാണ് കൊല്ലപ്പെട്ടത്. പരീക്ഷണ പറക്കലിനിടെ ഇവരുടെ ജെറ്റ് വിമാനത്തിന്റെ ചിറക് മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ചതാണ്
അപകടകാരണമായത്. ഇവരുടെ പുരുഷ കോ -പൈലറ്റ് രക്ഷപ്പെട്ടു.

പരിശീലന പറക്കലിനിടെ വിമാനത്തിന്റെ ചിറകുകൾ തമ്മിൽ കൂട്ടിമുട്ടി ഒരു വിമാനം തകർന്നു താഴെ വീഴുകയായിരുന്നു. കൂട്ടിയിടച്ച വിമാനം പറത്തിയിരുന്നത് പുരുഷ പൈലറ്റായിരുന്നു. അദ്ദേഹം വിമാനം സുരക്ഷിതമായി താഴെ ഇറക്കി.

ജെ–10 പോർവിമാനം പറത്താൻ പരിശീലിക്കുന്ന നാലു വനിതകളിൽ ഒരാളാണ് മരിച്ച യു. പോർവിമാനം പറത്താൻ ഔദ്യോഗികമായി ആദ്യം അനുമതി ലഭിച്ചതും ഇവർക്കായിരുന്നു.

സിച്ചുവാന്റെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിലുള്ള സോംഗ്സു സ്വദേശിയാണ് യു. 2005ലാണ് പീപ്പിൾസ് ലിബറേഷൻ ആർമി എയർ ഫോഴ്‌സിൽ ചേർന്നത്. 2009 ൽ പോര്‍വിമാനം പറക്കാനുള്ള അനുമതി യു സ്വന്തമാക്കി. 2012 ലാണ് ജെ–10 വിമാനം പറത്താൻ അനുമതി ലഭിക്കുന്നത്.

നാനൂറോളം ജെറ്റുകളാണ് ഇതുവരെ നിർമ്മിച്ചിട്ടുള്ളത്. മൂന്നു മാസത്തിനുള്ളിൽ ഇതിൽ മൂന്നെണ്ണം തകർന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :