സെന്റ്.ലൂയി|
Last Updated:
തിങ്കള്‍, 17 നവംബര്‍ 2014 (16:38 IST)
അമേരിക്കയില്‍ സെന്റ്. ലൂയിയിയില്‍ കുട്ടികളെ ക്രൂരമായി ശിക്ഷിച്ച കുറ്റത്തില്‍ മാതാവിന് 78 വര്‍ഷം തടവ്. ലേക്ക്ചിയ സ്‌ക്കോണ്ട സ്റ്റാന്‍ലി എന്ന 34 കാരിയ്ക്കാണ്
ശിക്ഷ ലഭിച്ചത്. രണ്ടുവര്‍ഷം മുന്‍പാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്.
അമ്മയുടെ പീഡനത്തെത്തുടര്‍ന്ന് കൈ അനങ്ങാതിരുന്ന കുട്ടിയില്‍ നിന്ന് സ്കൂളിലെ
ലൈബ്രേറിയനാണ് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയത്. അടുക്കള വൃത്തിയാക്കാത്തതിന് പത്തുവയസുകാരിയെ ബേസ് ബോള്‍ ബാറ്റുകൊണ്ട് അടിച്ചതിനെത്തുടര്‍ന്നാണ് കൈയ്ക്ക് പരിക്കുപറ്റിയത്.
തന്റെ സഹോദരിമാരെ ഷവറിന്റെ താഴെ നിറുത്തി ശ്വാസം മുട്ടിച്ചുവെന്നും കോഡ് വയറുകൊണ്ട് അടിച്ചുവെന്നും കുട്ടി ലൈബ്രേറിയനെ അറിയിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍
കുട്ടികളുടെ ദേഹത്ത് മുറിവുകള്‍ കണ്ടെത്തുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.