കൊച്ചി|
Last Modified ബുധന്‍, 12 നവംബര്‍ 2014 (16:02 IST)
ആമയൂര്‍ കൂട്ടക്കൊല കേസിലെ പ്രതി പാലാ ചക്കാമ്പുഴ പറമ്പത്തേട്ട് റെജികുമാറിന്റെ (40)
വധശിക്ഷ ഹൈക്കോടതി ശരിവച്ചു.ഭാര്യയായ ലിസി (38), മക്കള്‍ അമലു (12), അമല്‍ (10), അമല്യ (എട്ട്), അമന്യ (മൂന്ന്) എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്.
നേരത്തെ പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് നടരാജന്‍ 2009ല്‍ റെജികുമാറിന്
വധ ശിക്ഷ വിധിച്ചിരുന്നു.ഭാര്യയെയും മക്കളെയും മൂന്നുഘട്ടമായി കഴുത്തില്‍മുറുക്കി ശ്വസംമുട്ടിച്ചാണ് റെജി കുമാര്‍ കൊലപ്പെടുത്തിയത്.
ലിസിയുടെ ജഡം സെപ്ടിക് ടാങ്കിലും അമലിന്റെയും അമന്യയുടെയും ജഡങ്ങള്‍ വീടിനടുത്തെ പൊന്തക്കാട്ടിലും അമലു, അമന്യ എന്നിവരുടെ മൃതദേഹങ്ങള്‍ വീട്ടിനുള്ളില്‍ നിന്നുമാണ് പൊലീസ് കണ്ടെത്തിയത്. കൊലപാതകത്തിനു മുമ്പ് മൂത്തമകള്‍ അമലുവിനെ പ്രതി ബലാത്സംഗം ചെയ്തായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കോട്ടയത്തു നിന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.