ബെര്‍ലിന്‍|
Last Modified ശനി, 5 ജൂലൈ 2014 (16:07 IST)
ജര്‍മന്‍ ഇന്‍്റലിജന്‍സ് സര്‍വീസിലെ ഉദ്യോഗസ്ഥന്‍ അമേരിക്കക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്ന് അമേരിക്കന്‍ അംബാസഡറെ ജര്‍മനി വിളിച്ചു വരുത്തി. ജര്‍മനിയിലെ അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ ബി എമേഴ്സണെയാണ് വിളിച്ചു വരുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് വ്യക്തമായ വിശദീകണം നല്‍കാനും ജര്‍മനി ആവശ്യപ്പെട്ടു.
ബുധനാഴ്ചയാണ് ജര്‍മന്‍ ഇന്‍്റലിജന്‍സ് ഏജന്‍സിയിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്. ഡബ്ള്‍ ഏജന്‍റായി പ്രവര്‍ത്തിക്കുന്നെന്ന സൂചനകളെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ജര്‍മനിയില്‍
അമേരിക്ക നടത്തുന്ന ചാരപ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ വിവിരങ്ങളാണ് ജര്‍മന്‍ ഉദ്യോഗസ്ഥന്‍ അമേരിക്കക്ക് കൈമാറിയത്. ജര്‍മന്‍ ചാന്‍സലറായ ആംഗലെ മെര്‍ക്കലിന്‍്റെ ഫോണ്‍, ഇമെയില്‍ വിവരങ്ങള്‍ യുഎസ് ദേശീയ സുരക്ഷാ ഏജന്‍സി ചോര്‍ത്തിയെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ഇത് അന്വേഷിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചത്.
അന്വേഷണ കമ്മിറ്റിയുടെ മുന്നൂറോളം രേഖകള്‍ അമേരിക്കക്ക് കൈമാറിയ ഉദ്യാഗസ്ഥന്‍ പ്രതിഫലമായി പണം സ്വീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ചാന്‍സലറുടെ ഫോണ്‍ ചോര്‍ത്തുന്നത് പുറത്തായതിനെ തുടര്‍ന്ന് ജര്‍മനി - അമേരിക്ക ബന്ധം വഷളായിരുന്നു