പാരീസ്|
VISHNU.NL|
Last Modified ശനി, 28 ജൂണ്‍ 2014 (15:11 IST)
ഇറാഖ് അടക്കമുള്ള ഷിയാ ഭരണ രാജ്യങ്ങളില്‍ ഭീഷണി ഉയര്‍ത്തിക്കൊണ്ട് നില്‍ക്കുന്ന സുന്നി തീവ്രവാദികളായ ഐഎസ്ഐഎയെ ഒതുക്കുന്നതിനായി സുന്നി രാഷ്ട്രങ്ങളുടെ മുന്നണിയുണ്ടാക്കാന്‍
അമേരിക്ക തയ്യാറെടുക്കുന്നു.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി
ജോണ്‍ കെറി വിളിച്ചു ചേര്‍ത്ത അമേരിക്കയുടെ സഖ്യകക്ഷികളായ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. സൗദി അറേബ്യ, യുഎഇ, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് പാരീസിലെ അമേരിക്കന്‍ അംബാസഡറുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്.
സുന്നി ഭൂരിപക്ഷ രാജ്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഐഎസ്ഐഎക്ക് ഈ രാജ്യങ്ങളുടെ പിന്തുണ ലഭിക്കുന്നത് ഒഴിവാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. എന്നാല്‍ പ്രദേശത്തെ മറ്റ് രണ്ട് പ്രമുഖ സുന്നി രാഷ്ട്രങ്ങളായ ഖത്തറും കുവെയ്റ്റും യോഗത്തില്‍ പങ്കെടുത്തില്ല.