ക്യൂബയും അമേരിക്കയും കൈകോര്‍ക്കുന്നു

വാഷിംഗ്ടണ്‍| Last Updated: വ്യാഴം, 18 ഡിസം‌ബര്‍ 2014 (13:33 IST)
ക്യൂബയോടുള്ള അമേരിക്കന്‍ നിലപാട് മാറ്റുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഇത് സംബന്ധിച്ച ഒബാമ വൈറ്റ് ഹൌസില്‍ പ്രസ്താവന നടത്തി. ക്യൂബയുമായി നയതന്ത്രബന്ധം പുനസ്ഥാപിക്കുമെന്നും ക്യൂബയെ ഒറ്റപ്പെടുത്തിയിരുന്ന നിലപാട് മാറ്റുന്നതായും ഒബാമ പറഞ്ഞു.

ഇത് സംബന്ധിച്ച ഒബാമ ക്യൂബന്‍ പ്രസിഡന്റ് റൌള്‍ കാസ്ട്രോയുമായി ഫോണില്‍ സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുമായി ബന്ധം സംബന്ധിച്ച് റൌള്‍ കാസ്ട്രൊയും പ്രസ്താവന നടത്തി. ബന്ധം പുനഃസ്ഥാപിക്കുന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രധാന പങ്ക് വഹിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
1960 കളുടെ തുടക്കത്തിലാണ് അമേരിക്ക ക്യൂബ ബന്ധം വഷളാകുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :