വിമാനം പറയന്നുയര്‍ന്നു, എഞ്ചിന്‍ പറന്നു താഴ്ന്നു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പറക്കുന്നതിനിടെ വിമാനത്തിന്റെ എഞ്ചിന്‍ വേര്‍പെട്ട് തെറിച്ചുപോയി

ന്യൂഓര്‍ലിയന്‍സ്| priyanka| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2016 (08:53 IST)
പറക്കുന്നതിനിടെ വിമാനത്തിന്റെ എഞ്ചിന്‍ വേര്‍പെട്ട് തെറിച്ചുപോയി. അമേരിക്കയിലെ ന്യൂഓര്‍ലിയന്‍സില്‍ നിന്നും ഓര്‍ലാന്‌ഡോയിലേക്ക് പോകുകയായിരുന്ന സൗത്ത് വെസ്റ്റ് വിമാനത്തിന്റെ എഞ്ചിനാണ് തെറിച്ചു പോയത്. ഇതിനിടെ വിമാനത്തില്‍ നിന്നും പുകയും ഉയര്‍ന്നിരുന്നു.

പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 9.40ഓടെയായിരുന്നു സംഭവം നടന്നത്. ഇക്കാര്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഉടന്‍ വിമാനം ഫ്‌ളോറിഡയിലെ പെനാസ്‌കോളയില്‍ സുരക്ഷിതമായി ഇറക്കി. അപകടം സംബവിക്കുമ്പോല്‍ വിമാനത്തില്‍ 99 യാത്രക്കാരും അഞ്ച് ജീവനക്കാരും ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി അധികൃതര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :