ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ അടച്ചു; ദുബായിലേക്ക് ഇന്നുകൂടി വിമാനങ്ങളില്ല

ദുബായിലേക്ക് ഇന്നു കൂടി വിമാനങ്ങളില്ല

ദുബായ്| JOYS JOY| Last Modified വെള്ളി, 5 ഓഗസ്റ്റ് 2016 (08:57 IST)
എമിറേറ്റ്സ് വിമാനം അഗ്‌നിക്കിരയായതിനെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ അടച്ചിട്ടതിനെ തുടര്‍ന്ന് ദുബായിലേക്ക് ഇന്നുകൂടി വിമാനങ്ങളില്ല. വെള്ളിയാഴ്ച മുതലേ വിമാനത്താവളം പൂർവസ്ഥിതിയിലാകൂ എന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിരുന്നു. എയര്‍പോര്‍ട്ട് പഴയ രീതിയിലാകാന്‍ 36 മണിക്കൂര്‍ വേണമെന്നതിനാലാണ് ഇത്.

അതേസമയം, വിമാനങ്ങൾ വൈകുന്നതും റദ്ദാക്കുന്നതും അറിയാതെ നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നുണ്ട്. ഇവർക്ക്‌ വിശ്രമസൗകര്യവും ഭക്ഷണവും എയര്‍പോര്‍ട്ട് അതോറിറ്റി ഒരുക്കിയിട്ടുണ്ട്. കൂടെ മുഴുവന്‍സമയ സൗജന്യ അൺലിമിറ്റഡ് വൈ ഫൈ സൗകര്യവും നൽകുന്നുണ്ട്.

ഇതിനിടെ ദുബായിൽ നിന്ന് 25 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകൾ രണ്ടാം ദിവസവും മുടങ്ങി. സർവീസ്‌ റദ്ദാക്കിയത് മൂലം എമിറേറ്റ്‌സിന്‍റെ കാല്‍ലക്ഷത്തോളം യാത്രക്കാര്‍ ദുരിതത്തില്‍. എല്ലാ വിമാനങ്ങളും സമയം തെറ്റിയാണ് സർവീസ്‌ നടത്തി കൊണ്ടിരിക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഖത്തർ എയർവേയ്‌സ് തുടങ്ങിയവ പൂർണ്ണമായും നിർത്തി. എയർ ഇന്ത്യ, എക്സ്പ്രസ് വിമാനങ്ങൾ ചിലത്‌ ഷാർജയിൽ നിന്നും സർവീസ്‌ നടത്തുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :