നിരന്തര കുറ്റപ്പെടുത്തല്‍: മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു

വാഷിംഗ്ടണ്‍| Last Modified വെള്ളി, 2 ജനുവരി 2015 (16:55 IST)
അമേരിക്കയില്‍ മകന്‍ അമ്മയെ കോടാലികൊണ്ട് കഴുത്തറത്ത് കൊന്നു. ഫ്ലോറിഡയില്‍ പുതുവത്സരദിനത്തിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം ഇയാള്‍ മൃതദേഹം മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു‍. സംഭവത്തില്‍ ക്രിസ്റ്യന്‍ ജോസ് ഗോമസ് (23) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസീകാസ്വാസ്ഥ്യമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

അമ്മയുടെ നിരന്തരമായ കുറപ്പെടുത്തല്‍ സഹിക്കവയ്യാതെയാണ് അമ്മയെ കൊലപ്പെടുത്തിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞു. അമ്മയെ കൊലപ്പെടുത്തിയ സംഭവം ഇയാള്‍ തന്നെയാണ് ബന്ധുക്കളെ അറിച്ചത്. തുടര്‍ന്ന് പൊലീസാണ് മൃതദേഹം കണ്ടെത്തിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :