പെരുമ്പാമ്പിനെ കറിവെച്ച് കഴിച്ചയാള്‍ക്ക് ഒമ്പത്‌ വര്‍ഷം തടവ്

പെരുമ്പാബ് , കോടതി , അറസ്‌റ്റ് , പൊലിസ് , കറി
ഹരാറെ| jibin| Last Modified ശനി, 31 ജനുവരി 2015 (20:04 IST)
ആരോഗ്യം നിലനിര്‍ത്താന്‍ പെരുമ്പാമ്പിനെ കൊന്ന് കറിവെച്ച് കഴിച്ച സിംബാബ്‌വെ വംശജന്‌ ഒമ്പത്‌ വര്‍ഷത്തെ ജയില്‍ ശിക്ഷ. വംശനാശ ഭീഷണി നേരിടുന്ന പെരുമ്പാമ്പിനെ കൊന്നതിനാണ് ഇയാളെ കോടതി ശിക്ഷിച്ചത്. ആര്‍ച്ച്‌ വെല്‍ മറാമ്പാ എന്ന യുവാവിനാണ്‌ ശിക്ഷ ലഭിച്ചത്‌.

നട്ടെല്ലിന്‌ പിടിപെട്ട രോഗം ശമിപ്പിക്കാന്‍ വെള്ളിയാഴ്‌ചയാണ് ഇയാള്‍ പെരുമ്പാമ്പിനെ കൊന്നുതിന്നത്‌. താന്‍ ഒരു പാമ്പിനെ മാത്രമേ കഴിച്ചിട്ടുള്ളുവെന്നും സംഭവത്തിന്‌ ശേഷം നട്ടെല്ലിലെ രോഗത്തിന്‌ ശമനമുണ്ടായതായും പ്രതി കോടതിയില്‍ സമ്മതിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :