കൊച്ചി|
jibin|
Last Updated:
വെള്ളി, 30 ജനുവരി 2015 (15:48 IST)
പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ വീണ്ടും ശ്രമിച്ചാല്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിഎസ് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു ഡിവിഷന്‍ ബഞ്ചിന്റെ വിധി. ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും, ജസ്റ്റിസ് എഎം ഷഫീഖുമടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് വാദം കേട്ടത്.
സമാനമായ ഹര്‍ജിയില്‍ സിംഗിള്‍ ബഞ്ച് നേരത്തെ കേസ് പിന്‍വലിക്കാനുളള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിഎസിന്റെ ഹര്‍ജിയില്‍ ഇടപെടുന്നില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.