അമാൻ|
VISHNU N L|
Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (08:24 IST)
മധ്യ സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദ് സർക്കാരിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന അവസാന എണ്ണപ്പാടവും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍.
ബ്രിട്ടൻ ആസ്ഥാനമായ സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് എന്ന സംഘടനയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
സിറിയന്‍ സര്‍ക്കാരിന്റെ നിഒയന്ത്രണത്തിലുള്ള ജസല്‍ എണ്ണപ്പാടത്തിന്റെ നിയന്ത്രണമാണ് ഭീകരര്‍ പിടിച്ചെടുത്തത്. ഞായറാഴ്ച ജസൽ എണ്ണപ്പാടത്തിനു ചുറ്റുമുള്ള സൈനിക പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തിയാണ് ഐസിസ് നിയന്ത്രണം പിടിച്ചെടുത്തത്.
പൗരാണിക നഗരമായ പൽമീറായ്ക്കു വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന നഗരമാണ് ജസൽ. സിറിയയുടെ പ്രകൃതിവാതക പാടങ്ങൾക്ക് സമീപത്താണിത്. എണ്ണപ്പാടത്തെ ജീവനക്കാർ സമീപത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഷായർ വാതകപ്പാടത്തേയ്ക്ക് ഒഴിഞ്ഞുപോയെന്നും സംഘടന അറിയിച്ചു