ജീവിച്ചിരിക്കാന്‍ ഐ‌എസ് ഭീകരര്‍ ക്രിസ്ത്യനികള്‍ക്ക് മുന്നില്‍ വച്ചത് 11 നിബന്ധനകള്‍..!

ഇസ്താംബൂള്‍| VISHNU N L| Last Modified ഞായര്‍, 6 സെപ്‌റ്റംബര്‍ 2015 (13:22 IST)
തങ്ങളുടെ അധീനതയില്‍ ഉള്ള പ്രദേശങ്ങളില്‍ നിന്ന് പിടികൂടിയ ക്രിസ്ത്യാനീകള്‍ക്ക് ജീവനോടെ ഇരിക്കാന്‍ ഇസ്ലാമി സ്റ്റേറ്റ് മുന്നോട്ട് വച്ചത് 11 നിബന്ധനകള്‍. പതിനൊന്ന് നിബന്ധനകള്‍ അനുസരിച്ച് ജീവിക്കാമെന്ന് ഉറപ്പ് നല്‍കുന്ന ക്രിസ്ത്യാനികളെ ഭീകരര്‍ മോചിപ്പിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ക്രിസ്ത്യാനികൾ ദേവാലയങ്ങളോ സന്ന്യാസി മഠങ്ങളോ നിർമ്മിക്കാൻ പാടില്ല,
മുസ്‍ലിം മാർക്കറ്റുകളിലോ തെരുവുകളിലോ കുരിശടയാളമോ മറ്റു മതഗ്രന്ഥങ്ങളോ പ്രദർശിപ്പിക്കാൻ പാടില്ല, മുസ്‍ലിംകൾ കേൾക്കെ മതഗ്രന്ഥങ്ങൾ വായിക്കാനോ ദേവാലയങ്ങളിൽ നിന്നുള്ള മണിമുഴക്കം കേൾപ്പിക്കുകയോ ചെയ്യരുത്, അത് പള്ളിക്കുള്ളിൽ മാത്രമേ കേൾക്കാവൂ

ഐഎസിനെതിരെ ഒരു തരത്തിലുള്ള ആക്രമണത്തിനു മുതിരരുത്, പൊതുജനങ്ങൾക്കു മുൻപാകെ മതപരമായ ആചാരങ്ങൾ നടത്താൻ പാടില്ല, മുസ്‍ലിംകളെ ബഹുമാനിക്കണം, ഇസ്‍ലാം മതത്തെ വിമർശിക്കരുത്, സമ്പന്നരായ ക്രിസ്ത്യാനികൾ വാർഷിക നികുതി അടയ്ക്കണം, സ്വന്തമായി തോക്കുകൾ സൂക്ഷിക്കാൻ പാടില്ല, മുസ്‍ലിം മാർക്കറ്റിൽ പന്നി, മദ്യം എന്നിവ കച്ചവടം ചെയ്യാൻ പാടില്ല, പൊതുജനമധ്യത്തിൽ മദ്യം കഴിക്കരുത്, സ്വന്തമായി ശ്മശാനങ്ങൾ നിർമ്മിക്കണം, ഐഎസിന്റെ വസ്ത്രധാരണ രീതി കർശനമായി പാലിക്കണം തുടങ്ങിയവയാണ് നിബന്ധനകള്‍.

എഴുതി നല്‍കുന്ന 11 വ്യവസ്ഥകള്‍ കര്‍ശനമായും പാലിക്കാമെന്ന് സമ്മതപത്രം (ദിമ്മ) ഒപ്പിട്ട് നല്‍കുകയും, നികുതി (ജിസ്‍യ) അടയ്ക്കാമെന്ന ഉറപ്പും നല്‍കുന്നവരെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ വിട്ടയക്കുന്നത്. സിറിയയിലും ഇറാക്കിലുമായി ആയിരക്കണക്കിന് ക്രിസ്ത്യാനികളെയാണ് ഭീകരര്‍ തടവിലാക്കിയിരിക്കുന്നത്. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ബന്ദികളാക്കിയവരില്‍ ഇരുപതോളം ക്രിസ്ത്യാനികളെ കടല്‍ത്തീരത്തേയ്ക്ക് കൊണ്ടുവന്നു തലയറുത്ത് കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ലോകം ഞെട്ടലോടെയാണ് കണ്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :