സിറിയ|
VISHNU N L|
Last Modified ശനി, 10 ഒക്‌ടോബര്‍ 2015 (12:39 IST)
ഇസ്ലാമിക് സ്റ്റേറ്റിനെതിരെയും, സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെയും പോരാടുന്ന വിമതരെ സഹായിക്കുന്ന പരിപാടി
അമേരിക്ക നിര്‍ത്തലാക്കുന്നു. വിമതര്‍ക്ക് നല്‍കിവരുന്ന ആയുധ സഹായവും, പരിശീലനവും നിര്‍ത്താനാണ് അമേരിക്കയുടെ തീരുമാനം. അമേരിക്കന്‍ പരിശീലനം നേടിയവര്‍ ഐഎസില്‍ ആയുധം വച്ച് കീഴടങ്ങുകയും അത് ഭീകരര്‍ക്ക് മുതല്‍ കൂട്ടാകുകയും ചെയ്യുന്നതാണ് യുഎസിനെ മാറിചിന്തിപ്പിക്കാന്‍ ഇടയാക്കിയത്. എന്നാല്‍ വിമതര്‍ക്കെതിരെ റഷ്യ വ്യോമാക്രമണം നടത്തുന്നതിനാലാണ് അമേരിക്ക പിന്‍വാങ്ങുന്നതെന്നാണ് സൂചനകള്‍.
സിറിയയില്‍ ഐഎസിനെതിരെ കരയുദ്ധത്തിനു തയ്യാറാകാത്ത യുഎസ് സൈന്യ്ം ഇപ്പോള്‍ നടത്തുന്നത് വ്യോമാക്രമണം മാത്രമാണ്. എന്നാല്‍ അമേരിക്കന്‍ വ്യോമാക്രമണങ്ങള്‍ ഉദ്ദേശിച്ച ഫലം കാണാതിരിക്കുകയും റഷ്യ കനത്ത ആക്രമണങ്ങള്‍ തുടരുകയും ചെയ്യുന്നതിനിടെയാണ് അമേരിക്കയുടെ ചുവട്മാറ്റമെന്നത് ശ്രദ്ദേയമാണ്. അയ്യായിരം കോടി ഡോളർ ചെലവഴിച്ചാണ് യുഎസ് വിമതരെ പരിശീലിപ്പിച്ചുകൊണ്ടിരുന്നത്.
യുഎസ് പരിശീലനം സിദ്ധിച്ചവർക്ക് മറ്റു ഭീകര സംഘടനകളിൽ നല്ല സ്വീകാര്യതയുണ്ട്. അതിനാൽ അമേരിക്കൻ ആയുധങ്ങളുമായി കൂടുതൽ പേരും ഇതര ഭീകര സംഘടനകളിൽ ചേരുകയാണ്. യുഎസ് സൈന്യം നൽകിയ അത്യാധുനിക ആയുധങ്ങൾ ഭീകരർക്കു നൽകി കീഴടങ്ങുന്നവരും വിരളമല്ല. ആയുധം നൽകിയാൽ ജിവനോടെ വിടാമെന്നാണ് ഭീകരരുടെ വ്യവസ്ഥ. ഇതെല്ലാം കണക്കിലെടുത്താണ് വിമതരെ പരിശീലിപ്പിക്കുന്നത് യുഎസ് നിര്‍ത്തുന്നത്. അതേ സമയം, വ്യോമാക്രമണങ്ങളിൽ 300ഓളം ഐഎസ് ഭീകരർ കൊല്ലപ്പെട്ടതായി റഷ്യ അവകാശപ്പെട്ടു.