അനുബന്ധ വാര്‍ത്തകള്‍
- കോവിഡ് 19 ബാധിച്ച് വിദേശത്ത് രണ്ട് മലയാളികൾ കൂടി മരിച്ചു, മരണപ്പെട്ടത് ഡോക്ടറും, കന്യാസ്ത്രീയും
- കാസർഗോഡ് അതിർത്തി തുറന്നു, നിബന്ധനകളോടെ രോഗികൾക്ക് മംഗളുരുവിലെ ആശുപത്രികളിലേക്ക് യാത്ര ചെയ്യാം
- ഇനി പുറത്തിറങ്ങില്ല സാറേ..., ലോക്‌ഡൗൺ ലംഘിച്ചവരെ കൊറോണ മുഖംമൂടി ധരിപ്പിച്ച് ഏത്തമിടീച്ച് പൊലീസ്, വീഡിയോ !
- കോവിഡ് 19: മരണം 47,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 5000 പേർ
- തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മുന്നൂറിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഒരേസമയത്ത് പല ഇടങ്ങളിൽ, തൃശൂരിൽ ആളുകളെ ഭയപ്പെടുത്തി അജ്ഞാത രൂപം
തൃശൂർ: തൃശൂരിൽ പലയിടങ്ങളിലായി ആളുകളെ ഭയപ്പെടുത്തുന്ന അജ്ഞാത രൂപത്തെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസും നാട്ടുകാരു. കുന്നംകുളം, കരിക്കാട്, പഴഞ്ഞി എന്നീവിടങ്ങളിലാണ് രാത്രികാലങ്ങളിൽ അജ്ഞാത രൂപം ആളുകളിൽ പരിഭ്രാന്തി പരത്തുന്നത്. ഇതോടെ ലോക്‌ഡൗൺ ലംഘിച്ച് രാത്രിയിൽ പ്രദേശവാദികൾ കാവലിരിക്കുകയാണ്.
രാത്രി കാലങ്ങളിൽ വീടിനും മരത്തിനും മുകളിലേയ്ക്ക് ഓടി കയറുകയും അതിവേഗം തന്നെ ഓടി രക്ഷപ്പെടുകയും ചെയ്യുന്നതാണ് രീതി. ഒരേസമയം പല ഇടങ്ങളിലായി ഈ രൂപത്തെ കണ്ടതായാണ് ഒരു വിഭാഗം പ്രദേശവാസികൾ പറയുന്നത്. ഓൺലൈൻ ഗെയിമിന്റെ ഭാഗമായി ആരെങ്കിലും വേഷം മാറി നടക്കുന്നതാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. വീടുകളിൽനിന്നും ഒന്നും മോഷണം പോയിട്ടില്ല. പ്രദേശങ്ങളിൽ പൊലീസ് പട്രോളിങ് ഊർജ്ജിതമാക്കിയിട്ടുണ്ട്.