ന്യൂയോർക്ക്|
VISHNU N L|
Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (08:54 IST)
യുഎസ് ഓപ്പൺ മിക്സഡ് ഡബിൾസ് സെമി ഫൈനലിൽ ഇന്ത്യന്‍ സഖ്യങ്ങള്‍ പരസ്പരം ഏറ്റുമുട്ടും. രോഹൻ ബൊപ്പണ്ണ-യുംഗ്ചാൻ ജാൻസഖ്യവും ലിയാൻഡർ പെയ്സ്-മാർട്ടിന ഹിംഗ്സ് സഖ്യവുമാണ് ഫൈനലില്‍ ഏറ്റുമുട്ടുക. ക്വാർട്ടറിൽ ബൊപ്പണ്ണ സഖ്യം സുവേയ്സി-ഹെൻട്രി കോൺട്രിനെൻ സഖ്യത്തെ കീഴടിക്കായാണ് സെമിയിലെത്തിയത്.
ഒരു മണിക്കൂർ 50 മിനിട്ട് നീണ്ട പോരാട്ടത്തിൽ 7-6, 5-7, 13-11 എന്ന സ്കോറിനായിരുന്നു ബൊപ്പണ്ണ സഖ്യത്തിന്റെ വിജയം. പുരുഷ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ-ഫ്ളോറിൻ മെർഗിയ സഖ്യവും സെമിയിലെത്തി. പെയ്സ് - ഹിംഗ്സ് സഖ്യത്തിന് ക്വാർട്ടറിൽ വാക്കോവർ ലഭിച്ചു.സിമോണ ഹാലെപ്-ഹോറിയടെക്കാവു സഖ്യം പിൻമാറിയതാണ് കാര്യങ്ങൾ എളുപ്പമാക്കിയത്.