ഓര്‍ക്കൂട്ട് ചരിത്രമായി!

ഓര്‍ക്കൂട്ട്,സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റ്,ഗൂഗിള്‍
സാന്‍ഫ്രാന്‍സിസ്കോ| VISHNU.NL| Last Modified ചൊവ്വ, 1 ജൂലൈ 2014 (11:19 IST)
സോഷ്യല്‍ മീഡിയകളുടെ പ്രയാണത്തിനും ഉത്ഭവത്തിനും പ്രചോദനം നല്‍കിയ ആദ്യ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റാ‍യ ഓര്‍ക്കൂട്ട് ചരിത്രത്തിന്റെ ഭാഗമാകുന്നു. സെപ്റ്റംബര്‍ ഒന്നിന് ഓര്‍ക്കൂട്ട് സ്വയം ഇല്ലാതാകും. കൂട്ടത്തില്‍ തന്റെ സൈറ്റിലെ അക്കൌണ്ടുകളും തനിയെ നശില്ക്കും.

താല്‍പ്പര്യമുള്ളവര്‍ക്ക് ജൂലൈ ഒന്നുമുതല്‍ തങ്ങളുടെ അക്കൌണ്ടുകള്‍ നശിപ്പിച്ചുകളയാം. അല്ലെങ്കില്‍ അനിവാര്യമായ മരണത്തിന് വിട്ടുകൊടുക്കയുമാകാം. ഇന്നുമുതല്‍ ആര്‍ക്കും ഓര്‍ക്കൂട്റ്റില്‍ അക്കൌണ്ടുകള്‍ തുടങ്ങാനും കഴിയില്ല.

ഫേസ്ബുക്ക് നടത്തിയ ഓണ്‍ലൈന്‍ അശ്വമേധമാണ് ഓര്‍ക്കൂട്ടിനെ ഇല്ലാതാക്കാന്‍ അതിന്റെ ഉടമസ്ഥരെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ യൂ ട്യൂബ്,​ ബ്ളോഗര്‍,​ ഗൂഗിള്‍ പ്ളസ് എന്നിവയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് മേഖലയില്‍ ആധിപത്യം സ്ഥാപിച്ചതും ഓര്‍ക്കുട്ടിനോടുള്ള പ്രിയം കുറയാന്‍ ഇടയാക്കി

ബ്രസീലിലും ഇന്ത്യയിലുമാണ് ഓര്‍ക്കുട്ടിന് ഏറെ ഉപയോക്താക്കളുണ്ടായിരുന്നത്. കാലിഫോര്‍ണിയയില്‍ 2004 ജനുവരി 24നാണ് ഗൂഗിളിലെ എഞ്ചിനിയറായ ഓര്‍ക്കുട്ട് ബുയോകോക്ടന്‍ തുടങ്ങിയ ഓര്‍ക്കൂട്ടിന്റെ കേന്ദ്രം പിന്നീട് 2008ല്‍ ബ്രസീലിലേക്ക് മാറ്റുകയായിരുന്നു.

ഓര്‍ക്കുട്ടിന് ഏറ്റവും കൂടുതല്‍ പ്രചാരം ലഭിച്ചതും ഉപയോക്താക്കള്‍ കൂടിയതും ബ്രസീലിലേക്ക് പ്രവര്‍ത്തന കേന്ദ്രം മാറ്റാന്‍ ഓര്‍ക്കുട്ടിനെ പ്രേരിപ്പിച്ചു. ഏതായയാലും ഒരുതലമുറയുടെ അഭിരുചികളെ മാറ്റിമറിക്കാന്‍ കാരണമായ ഒരു സംഭവം കൂടി ഇല്ലാതാകുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :