ലൈംഗിക ബന്ധത്തിനിടെ യുവാവ് കാമുകിയെ കൊലപ്പെടുത്തി; മൃതദേഹവുമായി വീണ്ടും ബന്ധപ്പെട്ടു, കൊലപാതകം പണത്തിന് വേണ്ടിയെന്ന് സംശയം

ജൂഡിത് തെരിയാനോസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്

ലൈംഗിക ബന്ധം , തിമോത്തി ഫ്രെഡറിക് ജോണ്‍സണ്‍ , ലൈംഗിക ബന്ധത്തിനിടെ കൊലപാതകം
ഫ്‌ളോറിഡ| jibin| Last Modified ശനി, 30 ഏപ്രില്‍ 2016 (20:35 IST)
ലൈംഗിക ബന്ധത്തിനിടെ കാമുകിയെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹവുമായും ലൈംഗികമായി ബന്ധപ്പെട്ടു. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. തിമോത്തി ഫ്രെഡറിക് ജോണ്‍സണ്‍ എന്ന യുവാവാണ് കൊലപാതകം നടത്തിയത്.

ജൂഡിത് തെരിയാനോസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ലൈംഗിക ബന്ധത്തിനിടെ ജൂഡിത്തിനെ കൊലപ്പെടുത്തുകയും മൃതദേഹവുമായി വീണ്ടും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കഴിഞ്ഞ മാര്‍ച്ച് 13ന് ആണ് സംഭവം നടന്നത്.

തുടര്‍ന്ന് ബിയര്‍ വാങ്ങുന്നതിനായി ജൂഡിത്തിന്റെ ക്രെഡിറ്റ് കാര്‍ഡ് അടിച്ചു മാറ്റുകയും ചെയ്തു. പണത്തിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. പ്രതിയെക്കുറിച്ച് കൂടുതല്‍ വുവരങ്ങള്‍ വ്യക്തമായിട്ടില്ല. ഇയാളുടെ പശ്ചാത്തലം പൊലീസ് അന്വേഷിക്കുന്നുണ്ട്. മറ്റ് കേസുകളിലും ഇയാള്‍ പങ്കാളിയായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഒരു മദ്യഷോപ്പില്‍ വച്ചാണ് ഇരുവരും സൗഹൃദത്തിലായതെന്ന് പൊലീസ് വെളിപ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :