അഫ്രീദിക്ക് ലോകകപ്പ് മാത്രമല്ല നൊബേല്‍ സമ്മാനവും നല്‍കണം: പാക് നായകനെ ലൈംഗിക വിവാദത്തില്‍ കുടുക്കിയ അര്‍ഷി ഖാന്‍

അര്‍ഷി പാകിസ്‌താനെ പിന്തുണയ്‌ക്കുന്നതായും അഫ്രീദിയെ പ്രണയിക്കുന്നതായും ട്വിറ്ററില്‍ കുറിച്ചിരുന്നു

ഷാഹിദ്‌ അഫ്രീദി , അര്‍ഷി ഖാന്‍ , പാകിസ്ഥാന്‍ ഇന്ത്യ ക്രിക്കറ്റ് , ലൈംഗിക ബന്ധം , ലോകകപ്പ് ക്രിക്കറ്റ്
മുംബൈ| jibin| Last Updated: ബുധന്‍, 16 മാര്‍ച്ച് 2016 (06:05 IST)
ഇന്ത്യന്‍ ആരാധകരെ പ്രശംസിച്ചതിന്റെ പെരില്‍ വിവാദത്തിലായ പാകിസ്ഥാന്‍ ട്വന്റി-20 നായകന്‍ ഷാഹിദ്‌ അഫ്രീദിക്ക്‌ പിന്തുണയുമായി പ്രശസ്‌ത മോഡലായ അര്‍ഷി ഖാന്‍ രംഗത്ത്. ഇന്ത്യയിലും പാകിസ്ഥാനിലും അഫ്രീദിയെപ്പോലെ ചിലര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇരുരാജ്യങ്ങളും ഒരുമിച്ച്‌ വന്‍ ശക്‌തിയായി മാറിയേനെ. ലോകകപ്പ്‌ മാത്രമല്ല, സമാധാനത്തിനുള്ള പുരസ്‌കാരവും അഫ്രീദി അര്‍ഹിക്കുന്നുവെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

അഫ്രീദിയെ വിമര്‍ശിക്കുന്ന മുന്‍ പാക് നായകന്‍ മിയാന്‍ ദാദും അവിടുത്തെ മാധ്യമങ്ങളും അദ്ദേഹത്തെ പിന്തുണയ്‌ക്കുകയാണ് ചെയ്യേണ്ടത്. അദ്ദേഹത്തിനെപ്പോളെ ചിലര്‍ ഇരു രാജ്യങ്ങളിലുമുണ്ടായിരുന്നുവെങ്കില്‍ നിലവിലെ സാഹചര്യങ്ങള്‍ മാറിയേനെയെന്നും അര്‍ഷി ട്വിറ്ററില്‍ വ്യക്തമാക്കി. അദ്ദേഹത്തിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ താനൊരു സംഗീത ആല്‍ബം തയ്യാറാക്കുന്നുണ്ട്‌. അത്‌ മാര്‍ച്ച്‌ 17ന്‌ പുറത്തുവിടുമെന്നും അര്‍ഷി മറ്റൊരു ട്വീറ്റില്‍ കുറിച്ചു.

നേരത്തെ പാക് നായകനെ ട്വിറ്ററിലൂടെ ഇന്ത്യയിലേക്ക്‌ സ്വാഗതം ചെയ്‌ത അര്‍ഷി പാകിസ്‌താനെ പിന്തുണയ്‌ക്കുന്നതായും അഫ്രീദിയെ പ്രണയിക്കുന്നതായും ട്വിറ്ററില്‍ കുറിച്ചിരുന്നു. മുമ്പ്‌ അഫ്രീദിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന്‌ പറഞ്ഞ്‌ വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തിയ വ്യക്‌തിയാണ്‌ അര്‍ഷി. പ്രസ്‌താവന വിവാദമായപ്പോള്‍ അഫ്രീദി ആവശ്യപ്പെട്ടാല്‍ താന്‍ താരത്തെ വിവാഹം കഴിക്കാന്‍ തയാറാണെന്നും, ആരുടെയെങ്കിലും കൂടെ കിടക്കുന്നതിന്‌ എനിക്ക്‌ ഇന്ത്യന്‍ മാധ്യമങ്ങളുടെ അനുവാദം വേണമെന്നുണ്ടോ എന്നും ചോദിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :