പുരുഷന്മാര്‍ക്ക് നീലച്ചിത്രവും സ്ത്രീകള്‍ക്ക് ഉറക്കവും, ലൈംഗിക താല്പര്യമുണ്ടാക്കാനുള്ള മരുന്നുകള്‍ ഇവയാണ്...!

ലണ്ടണ്‍| vishnu| Last Updated: ശനി, 18 ജനുവരി 2020 (13:10 IST)
മികച്ച ലൈംഗികാനുഭവമാണ് എല്ലാ പങ്കാളികളും ഇഷ്ടപ്പെടുന്നത്. എന്നാല്‍ താല്‍പര്യമുണ്ടായിരിക്കുക എന്നത് ലൈംഗിക ബന്ധത്തില്‍ പ്രധാനമാണ്. ഇക്കാര്യത്തില്‍ സ്ത്രീയുടെയും പുരുഷന്മാരുടെയും താല്‍പ്പര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള വഴി കണ്ടെത്തിയ ശാസ്ത്രജ്ഞര്‍ അത് എങ്ങനെ നാട്ടുകാരോട് പറയും എന്ന അവസ്ഥയിലാണ്. സ്ത്രീകള്‍ക്ക് ലൈംഗിക ഉത്തേജനം ഉണ്ടാകാന്‍ തലേദിവസം രാത്രിയില്‍ നന്നായി ഉറങ്ങിയാല്‍ മതി എന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്ക് താല്‍പ്പര്യമുണ്ടാക്കാന്‍ അവരെ നീലച്ചിത്രം കാണിച്ചാല്‍ മതി എന്നാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഈ കണ്ടെത്തലിനോട് സ്ത്രീകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഭയന്നാണ് ഗവേഷകര്‍ ഇരിക്കുന്നത്. സ്ത്രീകള്‍ നല്ല രാത്രിയുറക്കം ലഭിച്ചാല്‍ ലൈംഗിത താല്‍പര്യം 14 ശതമാനം വരെ വര്‍ധിക്കുമെന്നാണ് ഒരു കണ്ടെത്തല്‍. ഇത് അംഗീകരിക്കുന്നതില്‍ ആര്‍ക്കും വലിയ പ്രശനങ്ങളില്ല. എന്നാല്‍ പുരുഷന്മാര്‍ക്ക് താല്‍പര്യം കൂട്ടണമെങ്കില്‍ നീലച്ചിത്രങ്ങള്‍ കാണമെന്ന കണ്ടത്തിലിനോട് എല്ലാവര്‍ക്കും യോജിക്കാനാകുനമെന്ന് പറയാന്‍ സാധിക്കില്ല. അതിനാല്‍ ഗവേഷകര്‍ ഇത് അധികം പുറത്ത് വിട്ടിട്ടില്ല.

കാനഡയിലെ കോര്‍കോഡിയ യൂണിവേഴ്‌സിറ്റിയിലെ മനഃശ്ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് പുരുഷന്മാര്‍ക്ക് താല്‍പര്യം വര്‍ധിപ്പിക്കാണ്‍ നീലച്ചിത്രങ്ങള്‍ സഹായകമാകുമെന്ന കണ്ടത്തല്‍. നീലച്ചിത്രം ഇതുവരെ കാണാത്ത 280 പുരുഷന്മാരേയും ആഴ്ചയില്‍ 25 മണിക്കൂര്‍ വരെ നീലച്ചിത്രം കണ്ടവരേയുമാണ് പഠനവിധേയരാക്കിയത്. ഇവരില്‍ 127 പേര്‍ സ്വന്തമായി പങ്കാളികളുള്ളവരായിരുന്നു. ഇവരുടെ കൂട്ടത്തില്‍ നീലച്ചിത്രം കണ്ടവരില്‍ ലൈംഗിക താല്‍പര്യം വര്‍ധിക്കുന്നതായും വേഗത്തില്‍ ഉദ്ധാരണം നടക്കുന്നതായും പഠനം പറയുന്നു. നീലച്ചിത്രങ്ങള്‍ പുരുഷന്മാരുടെ സാധാരണ ലൈംഗിക ജീവതത്തില്‍ താല്‍പര്യം കുറക്കുമെന്ന ഒരു മുണ്‍ പഠനത്തിനു നേര്‍ വിപരീതമാണ് പുതിയ ഗവേഷണ ഫലം.

അതേസമയം യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണ്‍ മെഡിക്കല്‍ സ്കൂള്‍ ആണ് സ്ത്രീകളുടെ ലൈംഗിക താല്‍പ്പര്യവും ഉറക്കവും തമ്മിലുള്ള പഠനം നടത്തിയത്. 171 മുതിര്‍ന്ന സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് നല്ല രാത്രിയുറക്കം സ്ത്രീകള്‍ക്ക് ലൈംഗിക താല്‍പര്യം കൂട്ടുമെന്ന കണ്ടെത്തല്‍. ഈ പഠന ഫലം ജേണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു രാത്രി നല്ല ഉറക്കം ലഭിച്ച സ്ത്രീക്ക് അടുത്ത ദിവസം ലൈംഗിക താല്‍പര്യം വര്‍ധിച്ചതായി ഈ പഠനത്തില്‍ വ്യക്തമായി. ലൈംഗിക ബന്ധത്തിന്റെ കാര്യത്തില്‍ ക്ഷീണിതരായ സ്ത്രീകളേക്കാള്‍ വളരെ വേഗത്തില്‍ ഇവരില്‍ ലൈംഗികോദ്ധാരണം സംഭവിക്കുന്നതായും പഠനത്തില്‍ തെളിഞ്ഞു. അധികമായുറങ്ങുന്ന ഓരോ മണിക്കൂറിനും ഇവരുടെ ലൈംഗിക താല്‍പര്യം 14 ശതമാനം വരെ വര്‍ധിക്കുന്നതായി പഠനം വ്യക്തമാക്കുന്നു.മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :