ബുദ്ധിമാന്ദ്യമുള്ള വിദ്യാര്‍ഥിക്ക് 13,000 അശ്ലീല മെസേജുകള്‍ അയച്ച് വശീകരിച്ചശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു; അധ്യാപികയെ അറസ്‌റ്റ് ചെയ്‌തു!

അശ്ലീല മെസേജുകള്‍ , അധ്യാപികയെ അറസ്‌റ്റ് ചെയ്‌തു , ലൈംഗികബന്ധം , അറസ്‌റ്റ്
ന്യൂയോര്‍ക്ക്| jibin| Last Modified ബുധന്‍, 27 ജനുവരി 2016 (12:50 IST)
ബുദ്ധിമാന്ദ്യമുള്ള പതിനാറുകാരനായ വിദ്യാര്‍ഥിക്ക് ലൈംഗിക ചുവയുള്ള മെസേജുകള്‍ അയച്ച് വശീകരിച്ചശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് വിവാഹിതയായ അധ്യാപികയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ജില്ല്യന്‍ ബി ലഫാവെ (25) എന്ന സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ്‌ പിടിയിലായത്‌.

ലാസ്‌ വേഗാസിലെ വാലി സ്‌കൂളിലെ അധ്യാപികയായ ജില്ല്യന്‍ ബുദ്ധിമാന്ദ്യമുള്ള വിദ്യാര്‍ഥിക്ക് പതിവായി അശ്ലീല മെസേജുകള്‍ അയക്കുകയായിരുന്നു. സ്‌കൂള്‍ ദിവസങ്ങളില്‍ ഇരുവരും ദീര്‍ഘ സമയം ഒന്നിച്ചിരിക്കുകയും വിദ്യാര്‍ഥിയുമായി സംസാരിച്ച് അടുപ്പം കൂടുകയും ചെയ്‌തു. തുടര്‍ന്ന് ഈ ബന്ധം മുതലെടുത്ത് 13,000 അശ്ലീല സന്ദേശങ്ങളാണ് ഇവര്‍ വിദ്യാര്‍ഥിക്ക് കൈമാറിയത്.

പിന്നീട് വിദ്യാര്‍ഥിയെ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസിന് ലഭിച്ച പരാതിയിലാണ് കഴിഞ്ഞ മാസം പതിനാറിന് അധ്യാപിക അറസ്‌റ്റിലായത്.
വിദ്യാര്‍ഥിക്ക്‌ അയച്ച കത്താണ് അധ്യാപികയെ കുടുക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :