രണ്ട് മാസംകൊണ്ട് നിരത്തിലിറങ്ങിയത് 10,000ലധികം ട്രൈബർ !

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 8 നവം‌ബര്‍ 2019 (20:22 IST)
ഇന്ത്യൻ വിപണിയിൽ സൂപ്പർഹിറ്റായി റെനോയുടെ എംപിവി ട്രൈബർ. വിപണിയിലെത്തി വെറും രണ്ട് മാസങ്ങൾക്കുള്ളിൽ 10,000ലധികം യൂണിറ്റുകളാണ് നിരത്തുകളിലെത്തിയത്. റെനോയുടെ മുംബൈ ഡീലർഷിപ്പാണ് 10,001ആം യൂണിറ്റ് ഉപയോക്താവിന്
കൈമാറിയത്. ട്രൈബർ വിൽപ്പന ഉയർന്നതോടെ 11,516 വാഹന യൂണിറ്റുകളെയാണ് ഒക്ടോബറിൽ റെനോ നിരത്തുകളിൽ എത്തിച്ചത്.

സെപ്തംബറിൽ ഇന്നോവ ക്രിസ്റ്റയുടെ വിൽപ്പനയെ കടത്തിവെട്ടിയിരുന്നു ട്രൈബറിന്റെ വിൽപ്പന. സെപ്തംബറിൽ 4,710 യുണിറ്റ് ട്രൈബറാണ് റെനോ വിറ്റഴിച്ചത്. 4225 യൂണിറ്റുകൾ മാത്രമാണ് ഇന്നോവ ക്രിസ്റ്റയുടെ സെപ്തംബറിലെ വിൽപ്പന. 4.95 ലക്ഷം രൂപയാണ് ട്രൈബറിന്റെ അടിസ്ഥാന വകഭേതാത്തിന് ഇന്ത്യൻ വിപണിയിലെ എക്സ് ഷോറൂം വില. നാല് വാകാഭേങ്ങളിലായാണ് വാഹനം വിപണിയിൽ എത്തിയിരിക്കുന്നത്.

വാഹനത്തിന്റെ ആർഎക്സ്ഇ പതിപ്പിനാണ് 4.95 ലക്ഷം രൂപ. അർഎക്സ്എൽ പതിപ്പിന് 5.49 ലക്ഷം രൂപയാണ് വില. ആർഎക്സ്‌ടി പതിപ്പിന് 5.99ലക്ഷം രൂപ നൽകണം. 6.49 ലക്ഷം രൂപ വിലയുള്ള ആർഎക്സ്‌സെഡ് പതിപ്പാന് ട്രൈബറിലെ ഏറ്റവും ഉയർന്ന വകഭേതം. നലുമീറ്ററിൽ താഴെ നീളമുള്ള സെവൻ സീറ്റർ വാഹനമാണ് ട്രൈബർ. റെനോയുടെ എൻട്രി ലെവൽ ഹാച്ച്‌ബാക്കായ ക്വിഡിന്റെ തൊട്ടുമുകളിലാണ് വാഹനനിരയിൽ ട്രൈബറിന്റെ സ്ഥാനം.

റെനോയുടെ ക്യാപ്ച്ചർ ഡിസൈനിനെ അടിസ്ഥാനപ്പെടുത്തി. സിഎംഎഫ്എ എന്ന ചിലവുകുറഞ്ഞ പ്ലാറ്റ്ഫോമിലാണ് സെവൻ സീറ്റർ വാഹനത്തെ ഒരുക്കിയിരിക്കുന്നത്. മുന്നിൽ നിന്നുള്ള കാഴ്ചയിൽ റെനോ ക്വിഡിനോട് ട്രൈബറിന് രൂപസാദൃശ്യം തോന്നാം. ഉയർന്ന ബോണറ്റും ഡേടൈം ലാമ്പോടുകൂടിയ ഹെഡ്‌ലാമ്പുകളും. വലിയ ഗ്രില്ലും വാഹനത്തിന് മികച്ച ലുക്ക് തന്നെ നൽകുന്നുണ്ട്. ഡ്യുവൽ ടോൺ ഇന്റീരിയറാണ് വാനത്തിന് നൽകിയിരിക്കുന്നത്, വലിയ 8 ഇഞ്ച് സ്ക്രീനോടുകൂടിയ ഇൻഫോർടെയിന്മെന്റ് സിസ്റ്റം വാഹനത്തിൽ ഇടം പിടിച്ചിട്ടുണ്ട്.

മുന്നിൽ ഇരട്ട എയർബാഗുകളും, എബിഎസ്, ഇബിഡി, സ്പീഡ് വാർണിംഗ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിൽ ഒരുക്കിയിരിക്കുന്നു ക്വിഡിൽ ഉപയോഗിച്ചിരിക്കുന്ന അതേ 1.0 ലിറ്റർ 3 സിലിണ്ടർ ബി ആർ 10 പെട്രോൾ എഞ്ചിൻ പ്രത്യേകം ട്യൂൺ ചെയ്താണ് ട്രൈബറിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് 72 ബിഎച്ച്പി കരുത്തും 96 എൻഎം ടോർക്കും സൃഷ്ടിക്കാൻ കഴിവുള്ളതാണ്. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലാണ് വാഹനം എത്തുക. എഎംടി ഗിയർബോക്സിലും വാഹനം ലഭ്യമായിരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :