റിയാദ്|
VISHNU N L|
Last Modified വ്യാഴം, 2 ജൂലൈ 2015 (17:48 IST)
സൗദി രാജകുടുംബാംഗവും വ്യവസായപ്രമുഖനുമായ അൽവലീദ് ബിൻ തലാൽ രാജകുമാരൻ തന്റെ സ്വകാര്യ സ്വത്ത് മുഴുവൻ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്തു. ലോകത്തെ ശതകോടീശ്വരന്മാരെ സമ്പത്തിന്റെ ഭൂരിഭാഗവും ദാനം ചെയ്യാൻ പ്രേരിപ്പിക്കുന്നതിനു ബിൽ ഗേറ്റ്സ് തുടങ്ങിയ ‘ദ് ഗിവിങ് പ്ലെഡ്ജ് ’ ക്യാംപെയ്ന്റെ ചുവടുപിടിച്ചാണ് അൽവലീദിന്റെ നടപടി.
3200 കോടി ഡോളർ (ഏകദേശം 2.1 ലക്ഷം കോടി രൂപ) ആണ് ഇദ്ദെഹം ദാനം ചെയ്തത്.
ദാനം ചെയ്ത പണം കൊണ്ട് വിവിധ രാജ്യങ്ങളിലെ സാമൂഹിക പദ്ധതികൾ നടപ്പിലാക്കും. സാംസ്കാരിക, ജീവകാരുണ്യ, സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളടക്കമുള്ളവയ്ക്കാണ് പണം ചെലവഴിക്കുക. വിവിധ രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക വിനിമയം പ്രോൽസാഹിപ്പിക്കുക, പിന്നാക്ക സമുദായങ്ങളെ വികസനപാതയിലെത്തിക്കുക, സ്ത്രീകളെ മുൻനിരയിലെത്തിക്കാനുള്ള പദ്ധതികൾ നടപ്പാക്കുക, യുവജനക്ഷേമ പദ്ധതികൾ രൂപീകരിക്കുക, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, ലോകസമാധാന നീക്കങ്ങളെ പിന്തുണയ്ക്കുക തുടങ്ങിയവയാണു ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.