റിയാദ്|
Last Modified ചൊവ്വ, 16 ജൂണ്‍ 2015 (11:59 IST)
സൌദിയില്‍ ഈ വര്‍ഷം വിവിധ കുറ്റകൃത്യങ്ങളിലായി പിടികൂടി തലവെട്ടി കൊന്നത് 100 പേരെ. മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതിയായ സിറിയന്‍ പൌരനെ യാണ് അവസാനമായി വധശിക്ഷയ്ക്ക് വിധേയനാക്കിയത്. കഴിഞ്ഞ വര്‍ഷം 87 പേരെയാണു സൌദി വിവിധ കുറ്റകൃത്യങ്ങളിലായി പിടികൂടി തലവെട്ടി കൊന്നത്.
1995–ലാണ് സൌദിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ഇത്തരത്തില്‍ തലവെട്ടി ശിക്ഷ നടപ്പിലാക്കിയത്. 192 പേരുടെ തലകളാണ് അന്നു സൌദിയില്‍ അറുത്തത്. സൌദിയില്‍, മാനഭംഗം, കൊലപാതകം, ആയുധം ഉപയോഗിച്ചു ഭീഷണിപ്പെടുത്തി നടത്തുന്ന കവര്‍ച്ച, മതം മാറല്‍ തുടങ്ങിയവ വധശിക്ഷ ലഭിക്കുന്ന ഗുരുതര കുറ്റകൃത്യങ്ങളാണ്