മെര്‍സ് പടരുന്നു; മരണസംഖ്യ 14, രോഗബാധിതര്‍ 138 ആയി

ദക്ഷിണ കൊറിയ , മെര്‍‌സ് , സൌദി , മരണസംഖ്യ , മരണം
സിയൂള്‍| jibin| Last Updated: ശനി, 13 ജൂണ്‍ 2015 (11:21 IST)
ദക്ഷിണ കൊറിയയെ ഭീതിയിലാഴ്തി മെര്‍സ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മിഡില്‍ ഈസ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൂടുതല്‍ ആളുകളിലേക്ക് പടരുന്നു. വെള്ളിയാഴ്ച രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ മെര്‍സ് മൂലം മരണമടഞ്ഞവരുടെ സംഖ്യ 14 ആയതായി ശനിയാഴ്ച ദക്ഷിണ കൊറിയന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

പുതുതായി 12 ആളുകളില്‍ രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. മേയ് 20-നാണു മെര്‍സ് രോഗം രാജ്യത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സൌദിയില്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് മെര്‍സ് ബാധിച്ചു നിരവധി പേര്‍ മരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :