സരിതാ ദേവി നീരുപാധികം മാപ്പു പറഞ്ഞു, അച്ചടക്ക നടപടി ഒഴിവാക്കിയേക്കും

ഇഞ്ചിയോണ്‍| VISHNU.NL| Last Modified വെള്ളി, 3 ഒക്‌ടോബര്‍ 2014 (15:05 IST)
വിധികര്‍ത്താക്കളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് വെങ്കല മെഡല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ഇന്ത്യന്‍ ബോക്സിങ് താരം സരിതാ ദേവി മെഡല്‍ ദാന ചടങ്ങില്‍ ചെയ്ത കാര്യങ്ങള്‍ക്ക് നീരുപാധിക മാപ്പ് ചോദിച്ചു. വേദിയില്‍ മെഡല്‍ നിരാകരിച്ച സംഭവത്തില്‍ ഖേദമുണ്ടെന്ന് സരിതാ ദേവി അറിയിച്ചതായി കാണിച്ച് ഇന്‍റര്‍നാഷണല്‍ ബോക്സിങ് അസോസിയേഷന്‍ ‍(എഐബിഎ) വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

മെഡല്‍ ദാന ചടങ്ങിനിടെ പ്രകടിപ്പിച്ച വികാര വിക്ഷോഭങ്ങളില്‍ ഖേദമുണ്ടെന്നും
നിരുപാധികം മാപ്പു പറയുന്നതായും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കില്ളെന്നും അസോസിയേഷനു നല്‍കിയ വിശദീകരണ കത്തില്‍ സരിതാ ദേവി പറയുന്നു. അച്ചടക്ക നടപടി ഒഴിവാക്കുന്നതിന്റെ ഭാഗമായി സരിതാദേവി മെഡല്‍ സ്വീകരിക്കും.

57 കിലോവിഭാഗം ബോക്സിങിന്‍െറ മെഡല്‍ ദാനച്ചടങ്ങില്‍ മെഡല്‍ കഴുത്തിലണിയാന്‍ സരിത വിസമ്മതിക്കുകയായിരുന്നു. തനിക്ക് ലഭിച്ച മെഡല്‍ കയ്യില്‍ വാങ്ങിയ സരിത, അത് വെള്ളി മെഡല്‍ നേടിയ കൊറിയന്‍ താരത്തിന്‍െറ കഴുത്തില്‍ അണിയുകയും ചെയ്തു. ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുമായി ഇന്ത്യന്‍ ഒളിമ്പിക് അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് മെഡല്‍ സ്വീകരിക്കാന്‍ സരിത തീരുമാനിച്ചത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :