യുക്രൈനില്‍ നിന്ന് അയല്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥി പ്രവാഹം; അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് വൈറ്റ് ഹൗസ്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 25 ഫെബ്രുവരി 2022 (09:06 IST)
യുക്രൈനില്‍ നിന്ന് അയല്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥി പ്രവാഹം രൂക്ഷമാകുന്നു. അതേസമയം യുക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ ആദ്യദിനം കൊല്ലപ്പെട്ടത് 137 പേര്‍. കൂടാതെ 316 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു. ജനങ്ങള്‍ ഭീതിയിലാണ്. അനൗദ്യോഗികമായി നിരവധിപേരുടെ മരണമാണ് യുക്രൈനില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യക്കാരുടെ രക്ഷാപ്രവര്‍ത്തനത്തിന് സ്ലോവാക്യ സഹകരിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :