റഷ്യക്കാര്‍ക്ക് പ്രിയം ഇന്ത്യന്‍ സിനിമകളോടെന്ന് പുടിന്‍

putin
putin
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 19 ഒക്‌ടോബര്‍ 2024 (15:38 IST)
റഷ്യയിലെ ഭൂരിഭാഗം ആളുകളും ഇന്ത്യന്‍ സിനിമ പ്രേമികളാണെന്ന് പുടിന്‍. അതില്‍ ഏറ്റവും പ്രിയങ്കരം ബോളിവുഡ് സിനിമകളാണെന്നും പുടിന്‍ പറഞ്ഞു. ബോളിവുഡ് സിനിമകളെ പുകഴ്ത്തിയും അദ്ദേഹം സംസാരിച്ചു. ബോളിവുഡ് സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയാണ് റഷ്യയിലുള്ളത്. ഇത് ഇന്ത്യന്‍ സിനിമയ്ക്ക് റഷ്യന്‍ വിപണിയിലുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇതിനെ പറ്റി മോദിയുമായി സംസാരിക്കുമെന്നും പുടിന്‍ അറിയിച്ചു. റഷ്യയില്‍ മറ്റേത് സിനിമവ്യവസായത്തിനെക്കാളും സ്വീകാര്യതയുള്ളത് ഇന്ത്യന്‍ സിനിമയ്ക്കാണ്.

റഷ്യയില്‍ ഇന്ത്യന്‍ സിനിമകള്‍ സംപ്രേഷണം ചെയ്യുന്നതിനായി പ്രത്യേകം ടി വി ചാനല്‍ വരെയുണ്ട്. ഈ ചാനലില്‍ 24 മണിക്കൂറും ഇന്ത്യന്‍ സിനിമകളാണ് സംപേഷണം ചെയ്യുന്നത്. സിനിമ മേഖല സമ്പദ്‌വ്യവസ്ഥയിലെ ഒഴിച്ചു കൂടാനാവാത്ത ഒരു വ്യവസായമാണ്. ഇന്ത്യന്‍ സിനിമാക്കാര്‍ക്ക് റഷ്യയില്‍ മികച്ച അവസരങ്ങള്‍ നല്‍കാന്‍ തയാണെന്നും പുടിന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :