അനുബന്ധ വാര്‍ത്തകള്‍
- രാത്രി മല്ലിക ഷെറാവത്തിന്റെ വാതിലില്‍ മുട്ടിയ നായകന്; അക്ഷയ് കുമാർ സംശയനിഴലിൽ!
- നായകന്മാര് മാത്രമുള്ള സ്പൈ വേഴ്സ് പോരല്ലോ, വനിതാ ഏജന്റുമാരും ഉടനെത്തും
- ചെറിയ ബജറ്റ് സിനിമയായിരുന്നു, കാരവാനില്ല, വിദ്യാബാലൻ വസ്ത്രം മാറിയത് അരികിൽ നിർത്തിയിട്ട ഇന്നോവയിൽ : തുറന്ന് പറഞ്ഞ് സംവിധായകൻ
- പല സൂപ്പർ താരങ്ങളും രാത്രി മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്, വെളിപ്പെടുത്തലുമായി മല്ലിക ഷെരാവത്ത്
- ചെറിയൊരു നടനാണേ, കിൽ ഇഷ്ടപ്പെട്ടെന്ന് ഫഹദ് മെസേജയച്ചു, ഞെട്ടിപോയെന്ന് രാഘവ് ജുയൽ
അനിമലിന് പിന്നാലെ കേട്ടത് രൂക്ഷവിമർശനങ്ങൾ, ദിവസങ്ങളോളം കരഞ്ഞെന്ന് തൃപ്തി ദിമ്രി
ഇന്ത്യന്‍ മുഖ്യധാര സിനിമയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ സിനിമയാണ് രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ സന്ദീപ് റെഡ്ഡി വംഗ സിനിമയായ അനിമല്‍. സിനിമയിലെ പ്രമേയത്തിനെതിരെയും വയലന്‍സിനെതിരെയും ഒപ്പം സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങള്‍ക്കെതിരെയും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇപ്പോഴിതാ അനിമല്‍ സിനിമയിലെ തന്റെ കഥാപാത്രത്തെ പറ്റിയുള്ള വിമര്‍ശനങ്ങള്‍ തന്നെ ബാധിച്ചിരുന്നതായി തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരമായ തൃപ്തി ദിമ്രി.
അനിമല്‍ സിനിമയ്ക്ക് ഇത്രയും രൂക്ഷമായ വിമര്‍ശനങ്ങള്‍ വരുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും അനിമലിന് ശേഷം 2-3 ദിവസങ്ങള്‍ താന്‍ കരഞ്ഞിട്ടുണ്ടെന്നും ഒരു അഭിമുഖത്തിനിടെ താരം വെളിപ്പെടുത്തി. ആളുകള്‍ എന്തെല്ലാമാണ് എഴുതുന്നതെന്ന് ചിന്തിച്ച് വലിയ രീതിയില്‍ അസ്വസ്ഥപ്പെട്ടെന്നും താരം പറയുന്നു.
ഞാന്‍ ഒരു സെന്‍സിറ്റീവ് വ്യക്തിയാണ്. ഒരാളോട് തര്‍ക്കിക്കുമ്പോള്‍ പോലും ഒന്നും പറയാറില്ല. അതിനാാല്‍ തന്നെ ഈ വിമര്‍ശനങ്ങള്‍ എന്നെ ഒരുപാട് ബാധിച്ചു. അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നു. സഹോദരിയാണ് തന്നെ ആശ്വസിപ്പിച്ചതെന്നും ഇത്തരം ട്രോമകള്‍ കുറയ്ക്കാന്‍ കരച്ചില് നല്ലതാണെന്നും തൃപ്തി ദിമ്രി പറഞ്ഞു.