1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Alia bhat starrer jigra failed in boxoffice

80 കോടി മുതൽമുടക്കിൽ വന്നു, ആലിയ ഭട്ട് പടവും ബോക്സോഫീസിൽ മൂക്കുകുത്തി വീണു!

Alia bhat
ആലിയ ഭട്ട് നായികയായി എത്തിയ ആക്ഷന്‍ ത്രില്ലറായ ജിഗ്രയ്ക്ക് തണുപ്പന്‍ പ്രതികരണം. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും ആലിയ ഭട്ടും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്. 80 കോടിയോളം മുതല്‍മുടക്കിലെത്തിയ സിനിമ അത്ര മികച്ച പ്രകടനമല്ല ബോക്‌സോഫീസില്‍ നടത്തുന്നത്.
 
റിലീസ് ചെയ്ത് നാലാം ദിവസമായ തിങ്കളാഴ്ച 1.50 കോടി മാത്രമാണ് സിനിമയുടെ കളക്ഷന്‍. ഇതുവരെ 18.10 കോടി രൂപ മാത്രമാണ് സിനിമ ബോക്‌സോഫീസില്‍ നിന്നും കളക്ട് ചെയ്തത്.2014ന് ശേഷം ഇതാദ്യമായാണ് ഒരു ആലിയ ഭട്ട് സിനിമയ്ക്ക് ഇത്രയും മോശം ഓപ്പണിംഗ് ലഭിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയ്യുന്നു. മുന്‍ സോളോ ഹിറ്റ് സിനിമകളായ റാസിയും ഗംഗുഭായ് കത്യാവാടിയുമെല്ലാം ഓപ്പണിംഗ് കളക്ഷനായി 7.5 കോടി മുതല്‍ 10 കോടി വരെ നേടിയിടത്ത് നിന്നാണ് ആലിയയുടെ വീഴ്ച.
 
വസന്‍ ബാല സംവിധാനം ചെയ്ത സിനിമയില്‍ വേഗാംഗ് റെയ്‌ന അവതരിപ്പിച്ച അങ്കുര്‍ എന്ന അനിയന്‍ കഥാപാത്രത്തെ വിദേശത്തെ അതീവസുരക്ഷയുള്ള ജയിലില്‍ നിന്നും രക്ഷിക്കാനായി സഹോദരി ആലിയ നടത്തുന്ന ശ്രമങ്ങളാണ് പറയുന്നത്. ആക്ഷന്‍ കോമഡി സിനിമയായ മര്‍ദ് കോ ദര്‍ദ് നഹി ഹോത്തെ, കോമിക് ക്രൈം ത്രില്ലറായ മോണിക്ക ഓ മൈ ഡാര്‍ലിംഗ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് വസന്‍ ബാല.
അടുത്ത ലേഖനം
‘ഏറെ ആരാധകരുള്ള ആ മലയാള നടിയെ അവർ കൂട്ടബലാൽസംഗത്തിനിരയാക്കി’: ഞെട്ടിച്ച് ആലപ്പി അഷ്റഫ്