അനുബന്ധ വാര്‍ത്തകള്‍
- അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി
- എന്റെ സമയം കളയുന്നതില്‍ കാര്യമില്ലല്ലോ, പുടിനുമായുള്ള ചര്‍ച്ചകള്‍ റദ്ദാക്കിയതില്‍ പ്രതികരിച്ച് ട്രംപ്
- ഇന്ത്യ ഞങ്ങള്‍ക്കൊപ്പം: യുദ്ധത്തെ സ്പോണ്സര് ചെയ്യുന്നത് ഇന്ത്യയാണെന്ന ട്രംപിന്റെ ആരോപണത്തെ തള്ളി സെലന്‍സ്‌കി
- വ്യോമപരിധി ലംഘിച്ചാൽ മിസൈലോ വിമാനമോ എന്തായാലും വെടിവെച്ചിടും, പരാതിയുമായി വരരുത്, റഷ്യയോട് പോളണ്ട്
- ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ 100 ശതമാനം തീരുവ ചുമത്തണം, യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് ട്രംപ്
യുക്രെയ്ൻ- റഷ്യ സമാധാന ചർച്ചകൾ പരാജയം, ഡൊണെറ്റ്സ്ക് പിടിച്ചെടുക്കുമെന്ന് റഷ്യൻ ഭീഷണി
യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ യുക്രെയ്‌ന്റെ സപൊറീഷയുടെ കാര്യത്തിലും തീര്‍പ്പുണ്ടായില്ല.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടന്ന യുക്രെയ്ന്‍-റഷ്യ സമാധാന ചര്‍ച്ചകള്‍ പരാജയം. വെടിനിര്‍ത്തല്‍ നടപ്പിലാക്കല്‍, അതിന്റെ മേല്‍നോട്ടം വഹിക്കല്‍ എന്നീ കാര്യങ്ങളില്‍ ധാരണയായെങ്കിലും ഭൂപ്രദേശങ്ങള്‍ വിട്ടുകൊടുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. യുദ്ധത്തിനിടെ റഷ്യ പിടിച്ചെടുത്ത യുക്രെയ്‌ന്റെ വ്യാവസായികമേഖലയായ ഡോണ്‍ബാസടക്കമുള്ള പ്രദേശങ്ങള്‍ വിട്ടുകൊടുക്കുന്നതിലാണ് തര്‍ക്കം. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ യുക്രെയ്‌ന്റെ സപൊറീഷയുടെ കാര്യത്തിലും തീര്‍പ്പുണ്ടായില്ല.
യുക്രെയ്‌ന്റെ കിഴക്കന്‍ ഡൊണെറ്റ്‌സ്‌ക് മേഖലയുടെ സമ്പൂര്‍ണനിയന്ത്രണം തങ്ങള്‍ക്ക് വേണമെന്ന നിലപാടാണ് റഷ്യ സ്വീകരിച്ചത്. യുക്രെയ്ന്‍ അതിന് തയ്യാറായില്ലെങ്കില്‍ ബലം പ്രയോഗിച്ചും ആ പ്രദേസം പിടിക്കുമെന്ന് റഷ്യ ഭീഷണിപ്പെടുത്തി. അതേസമയം റഷ്യയുടെ ഭാവി ആക്രമണങ്ങളില്‍ നിന്ന് യുക്രെയ്‌ന് സമ്പൂര്‍ണസുരക്ഷ ലഭിക്കുമെന്ന് ഉറപ്പില്ലാത്ത ഒരു കരാറിലും ഒപ്പിടില്ലെന്ന് യുക്രെയ്ന്‍ തീര്‍ത്തുപറഞ്ഞു.
കിഴക്കന്‍ ഉക്രെയ്‌നില്‍ റഷ്യ നിയന്ത്രിക്കുന്ന ഡൊണറ്റ്‌സ്‌ക് പ്രദേശങ്ങള്‍ ഔദ്യോഗികമായി വിട്ടുകൊടുക്കണം എന്ന റഷ്യന്‍ ആവശ്യം, ഒരിക്കലും അംഗീകരിക്കില്ലെന്ന് കീവ് ആവര്‍ത്തിച്ചു. സാപോരിഷ്യ ആണവ നിലയത്തിന്റെ ഭാവി, ഡോണ്‍ബാസ് പ്രദേശം എന്നിവയും ചര്‍ച്ചയില്‍ ഭിന്നതയുണ്ടാക്കി. അമേരിക്കന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ചര്‍ച്ചകളില്‍ ശ്രദ്ധേയമായ പുരോഗതിയുണ്ടായതായാണ് അഭിപ്രായപ്പെട്ടത്. ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ യുക്രെയ്‌ന്റെ യൂറോപ്യന്‍ സഖ്യകക്ഷികളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
അബുദാബിയില്‍ നടന്ന രണ്ട് ചര്‍ച്ചകള്‍ക്ക് ശേഷം നടന്ന ചര്‍ച്ചയാണ് ജനീവയില്‍ പരാജയപ്പെട്ടത്. 2022 ഫെബ്രുവരി 24നാണ് റഷ്യ യുക്രെയ്‌നില്‍ അധിനിവേശം ആരംഭിച്ചത്. 2014ല്‍ പിടിച്ച ക്രെമിയ ഉള്‍പ്പടെ യുക്രെയ്‌ന്റെ അഞ്ചിലൊന്ന് പ്രദേശങ്ങള്‍ നിലവില്‍ റഷ്യയുടെ കയ്യിലാണ്.