ഷെല്ലാക്രമണത്തില്‍ ജയില്‍ തകര്‍ന്നു; 106 തടവുകാര്‍ രക്ഷപ്പെട്ടു

  ഉക്രൈന്‍ , റഷ്യ , ഷെല്ലാക്രമണം , ജയില്‍ , ഡോണ്‍യെറ്റ്‌സ്‌ക്
കീവ്| jibin| Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2014 (11:18 IST)
കനത്ത പോരാട്ടം തുടരുന്ന കിഴക്കന്‍ ഉക്രൈനിലെ ഒരു ജയിലിന് നേരെയുണ്ടായ ഷെല്ലാക്രമണത്തെത്തുടര്‍ന്ന് 106 തടവുകാര്‍ രക്ഷപ്പെട്ടു. ഒരു തടവുകാരന്‍ കൊല്ലപ്പെട്ടു.

രണ്ട് ജയില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റഷ്യന്‍ അനുകൂലികളുടെ നിയന്ത്രണത്തിലുള്ള ഡോണ്‍യെറ്റ്‌സ്‌ക് പ്രവിശ്യയിലെ ജയിലില്‍ ആണ്
ഷെല്ലാക്രമണം ഉണ്ടായത്.

തുടര്‍ന്ന് ജയില്‍ ജീവനക്കാരെ ആക്രമിച്ച് തടവുപുള്ളികള്‍ രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ടവരില്‍ 34 പേര്‍ തിരിച്ചുവന്നതായി അധികൃതര്‍ പറഞ്ഞു. അവശേഷിച്ചവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :