മോസ്‌കോ|
VISHNU.NL|
Last Modified ശനി, 2 ഓഗസ്റ്റ് 2014 (14:30 IST)
വാഹന പരിശോധനയ്ക്കിടെ തുണിയില്ലതെ ഇറങ്ങിയോടിയ യുവതിയുടെ പിന്നാലെ തുണിയുമായി പൊലീസ് പിറകേ ഓടി. റഷ്യയിലേ മോസ്കോയിലാണ് സംഭവം നടന്നത്. തിരക്കേറിയബ് റോഡില്‍ യുവതി സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് നിര്‍ത്തി ഡ്രൈവറിനോട് സംസാരിക്കുന്നതിനിടയിലാണ് പൊലീസുകാരുടെ കണ്ണുതള്ളിച്ച് കാറില്‍ നിന്ന് പിറന്നപടി ഒരു യുവതി റോഡിലൂടെ ഇറങ്ങിയോടിയത്.
കാലില്‍ ഹൈഹീല്‍ ചെരുപ്പ് മാത്രം ധരിച്ച് തുണിയില്ലാതെ യുവതി ഓടുന്നത് കണ്ട് സ്തബ്ധരായി നിന്ന പൊലീസുകാര്‍ പിന്നീട് സ്ഥലകാല ബോധം വന്ന് യുവതിയുടെ പിന്നാലെ ഒടിച്ചെന്ന് പിടികൂടി തുണിയുടുപ്പിച്ചു. യൂലിയ വൊറോയോമ എന്ന ഇരുപത്തിനാലുകാരിയാണ് പിടിയിലായത്.
അതേസമയം യുവതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടോ എന്നും
ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോ എന്നുമറിയാന്‍
പരിശോധനയ്ക്ക് വിധേയമാക്കി. യുവതിയുടെ നഗ്നയോട്ടത്തെ കുറിച്ചറിയാന്‍ പോലീസ് ഡ്രൈവറെ വിശദമായി ചോദ്യം ചെയ്തിരുന്നു. പ്രദേശത്തെ രഹസ്യകാമറകള്‍ ദൃശ്യം പകര്‍ത്തിയിരുന്നു. ഇവ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.