നാറ്റോയുടെ കയ്യിലും ആണവായുധമുണ്ടെന്ന് റഷ്യ മറക്കരുത്: മുന്നറിയിപ്പുമായി ഫ്രാൻസ്

അഭിറാം മനോഹർ| Last Modified വെള്ളി, 25 ഫെബ്രുവരി 2022 (14:16 IST)
ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന റഷ്യൻ ഭീഷണിക്ക് മറുപടി നൽകി ഫ്രാൻസ്. നാറ്റോയുടെ കൈയിലും ആണവായുധങ്ങള്‍ ഉണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മനസ്സിലാക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ യെവ്‌സ് ലെ ഡ്രിയാന്‍ പറഞ്ഞു.

നിങ്ങളുടെ ചരിത്രത്തിൽ ഒരിക്കലും നേരിടാത്ത അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്ന പുട്ടിന്റെ ഭീഷണി ഉക്രൈന്‍ സംഘര്‍ഷത്തില്‍ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണോ എന്ന ചോദ്യത്തിന്, അങ്ങനെയാണ് മനസ്സിലാക്കുന്നതെന്നും ലെ ഡ്രിയാന്‍ പറഞ്ഞു.

അതേസമയം റഷ്യൻ അധിനിവേശത്തിനെതിരെ കൂടുതൽ ലോകരാജ്യങ്ങൾ മുന്നോട്ടെത്തി.റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജൊ ബൈഡന്‍ അറിയിച്ചു. എന്നാല്‍ ഉക്രൈനിലേക്ക് അമേരിക്കന്‍ സൈന്യത്തെ അയക്കില്ലെന്നും, നാറ്റോ രാജ്യങ്ങളുടെ ഓരോ ഇഞ്ച് പ്രദേശവും പ്രതിരോധിക്കുമെന്നും അമേരിക്ക വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :