ശ്രീനു എസ്|
Last Updated:
തിങ്കള്‍, 13 ജൂലൈ 2020 (08:49 IST)
കൊവിഡിനെതിരെയുള്ള ആദ്യ വാക്‌സിന്‍ വിജയകരമായി പൂര്‍ത്തിയാക്കി. റഷ്യയാണ് കൊവിഡ് വാക്‌സിന്‍ മനുഷ്യരിലെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. റഷ്യയിലെ ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളയിലെ ഗവേഷകരാണ് വാക്‌സിന്‍ കണ്ടെത്തിയത്.
കഴിഞ്ഞമാസം 18നായിരുന്നു വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചത്. സെഷ്്‌നോവ് യൂണിവേഴ്‌സിറ്റിയിലാണ് പരീക്ഷണം നടത്തിയത്. പരീക്ഷണം പൂര്‍ത്തിയാക്കിയ ആദ്യബാച്ചിനെ 15ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. കൂടാതെ അടുത്ത ബാച്ചിനെ 20തിയതിയും ഡിസ്ചാര്‍ജ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ട്.